Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 10:18 pm IST
in Samskriti

 

ദേവീക്ഷേത്രങ്ങളില്‍ പറയ്‌ക്കെഴുന്നള്ളിപ്പിനോടനുബന്ധിച്ച് നടത്തുന്ന ജീവിതകളി ഓണാട്ടുകരയുടെ ഒരു അനുഷ്ഠാന ക്ഷേത്രകലയാണ്. കരയുടെ കാവല്‍നാഥയ്‌ക്ക് വരുമാനവിഹിതം പങ്കിടുന്നതാണ് പറവഴിപാട്. പറയ്‌ക്കെഴുന്നള്ളിപ്പിന് ദേവസങ്കല്‍പ്പങ്ങളില്‍ ആനയെയാണ് ഉപയോഗിക്കുക. ജീവിത ഉപയോഗിക്കുന്നത് ദേവീക്ഷേത്രങ്ങളിലാണ്. പറയ്‌ക്കെഴുന്നള്ളിപ്പ് കാലമായാല്‍ ക്ഷേത്രമൂര്‍ത്തിയെ ആവാഹിച്ചുകഴിഞ്ഞാല്‍ നടയടയ്‌ക്കും. കരകാണാനുള്ള ദേവിയുടെ പുറപ്പാടാണ് പിന്നെ. ജീവിതയെടുക്കുന്നത് അതിനായി നിയോഗിക്കപ്പെട്ട ബ്രാഹ്മണന്മാരാണ്. ജീവിതയേറ്റാന്‍ പ്രത്യേക പരിശീലനവും പരിശുദ്ധിയും ആവശ്യമാണ്.

പ്രഭാതത്തില്‍ ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പറയെടുപ്പിനായി വീടുകളിലേക്ക് പുറപ്പെടുന്നത്. വീടുകളില്‍ ദേവിയെ പറയിട്ട് സ്വീകരിക്കും. വീട്ടുമുറ്റത്ത് ചാണകം മെഴുകി ശുദ്ധിയാക്കി പൂക്കള്‍ വിതറിയ തറയിലാണ് പീഠമിട്ട് ദേവിയെ ഇരുത്തുക. പറയിടിലിന് നെല്ല്, അവല്‍, അരി, മലര്, പഴം എന്നിവയാണ് ഉപയോഗിക്കുക. തൂശനിലയിലാണ് വഴിപാട് പറ നിറച്ചുവയ്‌ക്കുക. പറയില്‍നിന്നുമെടുത്ത നെല്ലും പൂവും ദേവിക്ക് മേല്‍ശാന്തി അര്‍ച്ചന നടത്തും. തുടര്‍ന്ന് പറയെടുത്തു മടങ്ങുമ്പോള്‍ ആ വീടിന് ഒരു വര്‍ഷത്തേക്കുള്ള ദേവീകടാക്ഷമായിയെന്നാണ് വിശ്വാസം.

വീടുകളിലെത്തി പറയെടുത്തശേഷം രാത്രികാലങ്ങളിലാണ് അന്‍പൊലി നടക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് താളമേളങ്ങളുടെയും വര്‍ണരാജികളുടെയും കൂടിയെഴുന്നള്ളത്തായ ജീവിതകളി നടക്കുന്നത്. ഓണാട്ടുകരയിലും സമീപപ്രദേശങ്ങളിലും മീനം മേടം മാസങ്ങള്‍ ജീവിതകളിയുടെയും പഞ്ചാരിമേളത്തിന്റെയും ലഹരിയിലാണ്. വീക്കുചെണ്ട, ഉരുണ്ടുചെണ്ട, തകില്‍, കൈത്താളം, കൊമ്പ്, കുഴല്‍ ഇവ ചേരുന്ന വൈവിധ്യമാര്‍ന്ന ഇരുപതോളം താളങ്ങളും അവയ്‌ക്കൊപ്പം ചുവടുവെയ്‌പുകളും അംഗചലനങ്ങളുംകൊണ്ട് ജീവിതയില്‍ ചേതോഹരങ്ങളായ ചലനങ്ങളും സൃഷ്ടിക്കുന്ന ജീവിതകളിയും വര്‍ണപ്പൊലിമ സൃഷ്ടിക്കുന്ന തീവെട്ടിയും താലപ്പൊലിയും മെഴുവട്ടവും ആരവമുയര്‍ത്തുന്ന ആര്‍പ്പും കുരവയും രാവുകള്‍ക്ക് പൂരപ്രഭ നല്‍കുന്നു.

ജീവിതകളിക്കും താളമേളങ്ങള്‍ക്കും പ്രാദേശികമായ ചില ചിട്ടമാറ്റങ്ങള്‍ ഉണ്ട്. ഓണാട്ടുകരയില്‍ പ്രാദേശിക ഭേദങ്ങള്‍ അനുസരിച്ച് രാമപുരംചിട്ട, ചെട്ടികുളങ്ങരചിട്ട, കാരാഴ്മചിട്ട എന്നിങ്ങനെ മൂന്നു ചിട്ടകളില്‍ ജീവിതകളി നടക്കുന്നുണ്ട്. മധ്യതിരുവിതാംകൂറില്‍ ഏറെ പ്രസിദ്ധം കാരാഴ്മ ചിട്ടയിലുള്ള ജീവിതകളിയാണ്. ക്ഷേത്രത്തിലെ അത്താഴപൂജയ്‌ക്ക് ശേഷം അന്‍പൊലി വഴിപാട് നടത്തുന്ന വീട്ടുകാര്‍ നടയ്‌ക്കലെത്തി അഷ്ടമംഗല്യവും വിളക്കും വാദ്യമേളങ്ങളുമായി ദേവിയെ ആനയിക്കുന്നു. ദേവി എഴുന്നള്ളുന്ന വഴിയില്‍ താലപ്പൊലിയുമായി ബാലികമാര്‍ എതിരേല്‍ക്കും. ദേവി സന്തോഷത്തില്‍ തുള്ളിച്ചാടുന്നുവെന്നവണ്ണം ജീവിത തോളില്‍ എടുത്തിരിക്കുന്ന പൂജാരിമാര്‍ മേളത്തിനൊപ്പിച്ച് ചുവടുവച്ച് ജീവിത കളിപ്പിക്കും. മണിക്കൂറുകള്‍ നീളുന്ന ജീവിതകളിയുടെ അന്ത്യത്തില്‍ പഞ്ചാരിമേളം അഞ്ചാംതാളം മുഴങ്ങും.

ഇത് ജീവിത അന്‍പൊലിക്കളത്തിലേറുവാനുള്ള താളമാണ്. അന്‍പൊലി പന്തലിന് മുന്നില്‍ പല നിരകളായി മുക്കോണിച്ച് കത്തിച്ചുവച്ചിരിക്കുന്ന നിലവിളക്കുകള്‍ക്കിടയിലൂടെ ജീവിതയുമായി ചുവടുകള്‍ വച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പും കുരവയുമായി ദേവിയെ എതിരേല്‍ക്കും. അന്‍പൊലി പന്തലിന് മുന്നിലെത്തുന്ന പൂജാരി മുറുകി നില്‍ക്കുന്ന പഞ്ചാരിമേളത്തിനൊപ്പിച്ച് നൃത്തം വയ്‌ക്കുന്നു. തുടര്‍ന്ന് അന്‍പൊലി സ്വീകരിക്കുന്നു. ജീവിതകെട്ടിയൊരുക്കുന്നതു മുതല്‍ അന്‍പൊലി പന്തല്‍ ഒരുക്കി അതിനു മുന്നില്‍ ജീവിത കളിപ്പിക്കുന്നതുവരെയുള്ള ഈ കലയ്‌ക്ക് അനുഷ്ഠാന വിശുദ്ധി മാറ്റുകൂട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

പുതിയ വാര്‍ത്തകള്‍

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.