കരുനാഗപ്പള്ളി: തഴവ പഞ്ചായത്തില്‍ തൊഴിലുറപ്പ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ പിന്‍വാതില്‍നിയമനം നടത്താനുള്ള പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതയുടെ തീരുമാനത്തെ ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. ഓവര്‍സിയര്‍ നിയമനവുമായി ബന്ധപ്പെട്ട് മാസങ്ങളായി ബിജെപി പ്രതിനിധികളും പ്രസിഡന്റുമായി തര്‍ക്കം നിലനില്‍ക്കുകയാണ്.
സിപിഎമ്മിന്റെ പ്രവര്‍ത്തകരെയും ബന്ധുക്കളെയും തിരുകി കയറ്റാനുള്ള ശ്രമം എന്തുവില കൊടുത്തും എതിര്‍ക്കുമെന്ന് ബിജെപി തഴവ പഞ്ചായത്ത് പാര്‍ലമെന്ററിപാര്‍ട്ടി നേതാവ് ശരത്കുമാര് പറഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ ബിജെപി പ്രതിനിധികളായ ശരത്കുമാര്, വിപിന്‍ മുക്കേല്‍, ദേവിവിമല്‍, ലത തുടങ്ങിയവര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. നിയമനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെ പ്രസിഡന്റിന്റെ ശ്രമം പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: