Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത സാധ്യമാകും: ഇ.ശ്രീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 02:35 pm IST
in Malappuram

മലപ്പുറം: നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പ്പാത സാധ്യമാവുമെന്ന് ഡി.എം.ആര്‍.സി. ചെയര്‍മാന്‍ ഇ.ശ്രീധരന്‍ പറഞ്ഞു. വയനാട് സിവില്‍ സ്റ്റേഷനിലെ ആസൂത്രണഭവനില്‍ റെയില്‍പ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പാതയുടെ നിര്‍മ്മാണച്ചെലവ് കൂടുതലാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ അലൈന്‍മെന്റില്‍ പാതയുടെ നീളം 236 കിലോമീറ്ററില്‍ നിന്ന് 162 കിലോമീറ്ററായി കുറയ്‌ക്കാന്‍ കഴിയും. സര്‍വെ നടത്താനുള്ള പൂര്‍ണ അനുമതി ലഭിച്ചാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍തന്നെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വെ പൂര്‍ത്തിയാക്കാനാകും.

പാതയുടെ നിര്‍മാണം കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ യാതൊരുവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കില്ലെന്ന് പ്രാഥമിക പാരിസ്ഥിതിക പഠനത്തില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ നിര്‍മാണച്ചെലവ് അന്തിമ സര്‍വ്വെയ്‌ക്ക് ശേഷമേ കൃത്യമായി കണക്കാക്കാനാവു. പാതയുടെ നിര്‍മാണം പ്രതേ്യകം കമ്പനി രൂപവത്കരിച്ചാവും നടത്തുക. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏകദേശം 5000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇതില്‍ 2500 കോടി രൂപ പൊതു കടമെടുപ്പിലൂടെയും 2500 കോടി കേരള-കര്‍ണ്ണണാടക സംസ്ഥാന സര്‍ക്കാറുകളും റെയില്‍വെയും കൂടി മുതല്‍മുടക്കിയും കണ്ടെത്താം. 162 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 22 കിലോമീറ്റര്‍ അണ്ടര്‍ ഗ്രൗണ്ട് പാതയായിരിക്കും. കേരളത്തില്‍ 22 കിലോമീറ്ററും കര്‍ണ്ണാടകത്തില്‍ 13.5 കിലോമീറ്ററും മാത്രമാണ് സംരക്ഷിത വനത്തിലൂടെ കടന്ന് പോവുന്നത്. 10 കിലോമീറ്റര്‍ സമതലവും 55 കിലോമീറ്റര്‍ മലയോര മേഖലയുമാണുള്ളത്. സമതല പ്രദേശം 85 കിലോമീറ്ററാണ്. ഇതില്‍ ഭൂരിഭാഗവും കര്‍ണ്ണാകടത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശങ്ങളാണ്. കൂടാതെ അധികം തരിശ് പ്രദേശങ്ങളുമാണ്. പാത സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്നതിന്റെ ദൈര്‍ഘ്യമനുസരിച്ച് മൂലധന നിക്ഷേപാനുപാതം നിശ്ചയിച്ചാല്‍ കര്‍ണാടക 40 ശതമാനവും കേരളം 60 ശതമാനവും വഹിച്ചാല്‍ മതിയാകും. ഈ അനുപാതത്തിലാണെങ്കില്‍ കേരളം 800 കോടി രൂപ മുതല്‍ മുടക്കിയാല്‍ മതിയാകും. സര്‍വെ പൂര്‍ത്തിയാക്കിയാല്‍ അഞ്ച് കൊല്ലംകൊണ്ട് നിര്‍മ്മമാണം പൂര്‍ത്തിയാക്കാനാവും. സര്‍വെ ആരംഭിക്കുന്നതിന് മുമ്പായി രണ്ട് സംസ്ഥാനങ്ങളും സര്‍വെ സംബന്ധിച്ച് വിജ്ഞാപനം ചെയ്ത് ജനങ്ങളെ വിവരമറിയിക്കേണ്ടതുണ്ട്. റെയില്‍വെയും സംസ്ഥാന സര്‍ക്കാറുകളും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.