Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമയം കളയല്ലേ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 09:03 pm IST
inSamskriti

സഞ്ചാരിയായ ഒരു സന്യാസി ഒരിക്കല്‍ ഒരു ഗ്രാമക്ഷേത്രത്തില്‍ എത്തി. അവിടം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ക്ഷേത്രത്തിന്റെ ഗോപുരപ്പുരയില്‍ കുറച്ചുനാള്‍ താമസിക്കാമെന്ന് അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.

രാവിലെ കുളി കഴിഞ്ഞുവന്നു ധ്യാനത്തിലിരിക്കുന്ന സന്ന്യാസിയെ ക്ഷേത്രം പൂജാരി ശ്രദ്ധിക്കാതിരുന്നില്ല. പൂജകളെല്ലാം കഴിഞ്ഞുപോകുമ്പോള്‍ നിവേദ്യബാക്കി എടുത്ത് അദ്ദേഹം സന്യാസിക്കു നല്‍കി. അടുത്ത ദിവസങ്ങളിലും അതു തുടര്‍ന്നു.പതിവായി ക്ഷേത്രദര്‍ശനം നടത്തുന്ന ക്ഷേത്രം മാനേജര്‍ സന്യാസിയെ ശ്രദ്ധിച്ചിരുന്നു. ജോലി ചെയ്യാനുള്ള മടികൊണ്ട് ഭക്ഷണം കിട്ടുന്ന ദിക്കില്‍ ചടഞ്ഞുകൂടിയതാണിയാള്‍. അതിനാല്‍ ക്ഷേത്രത്തില്‍നിന്ന് ഇനി ഭക്ഷണമൊന്നും കൊടുക്കേണ്ട എന്ന് അദ്ദേഹം പൂജാരിയെ വിലക്കി.

പിറ്റേന്ന് നിവേദ്യച്ചോറ് നല്‍കാതെയാണ് പൂജാരി പോയത്. സന്യാസി അതേപ്പറ്റി ചോദിച്ചുമില്ല. പൂജാരിക്കു മനസ്സില്‍ വിഷമമുണ്ടായിരുന്നു. വൈകിട്ട് സന്യാസിയോട് തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു; കൈയില്‍ കരുതിയിരുന്ന കുറച്ചു പഴങ്ങള്‍ കൊടുക്കുകയും ചെയ്തു.

സന്യാസി അടുത്ത ദിവസം മുതല്‍ ഉച്ചനേരത്ത് ഭിക്ഷാടനത്തിന് പോയിത്തുടങ്ങി. ഏതെങ്കിലും വീട്ടില്‍നിന്ന് ഭക്ഷണം ലഭിച്ചാല്‍ തൃപ്തനായി മടങ്ങും. ഒരു നേരമേയുള്ളൂ ഭക്ഷണം.

ക്ഷേത്രദര്‍ശനം നടത്തുന്ന മാനേജര്‍ അതും ശ്രദ്ധിച്ചു. ഒരാഴ്ചയ്‌ക്കുശേഷം അദ്ദേഹം സന്യാസിയോട് ചോദിച്ചു:

”അങ്ങെന്തിനാണ് ഇവിടെത്തന്നെ മടിച്ചുകൂടുന്നത് സ്വാമീ? ജോലി ചെയ്താല്‍ മൂന്നുനേരവും ഭക്ഷണം സൗകര്യപ്പെടുമല്ലോ. അതിന് നോക്കരുതോ?”

സന്യാസി മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചുനേരം കാത്തിരുന്ന മാനേജര്‍ ചോദ്യം ആവര്‍ത്തിച്ചു. സ്വാമി പറഞ്ഞു:

”അഞ്ചുനിമിഷം കാത്തിരിക്കൂ; പറയാം.”

പത്തുമിനുട്ടു കഴിഞ്ഞിട്ടും സ്വാമി പറഞ്ഞില്ല. മാനേജര്‍ വാച്ചുനോക്കി ക്ഷോഭത്തോടെ ചോദിച്ചു.

”എത്ര സമയമായി ഞാന്‍ കാത്തിരിക്കുന്നു? നിങ്ങളെന്താണ് എന്റെ ചോദ്യത്തിന് ഉത്തരം നല്‍കാത്തത്?”

”സഹോദരാ, ക്ഷോഭിക്കല്ലേ! അല്‍പം കൂടി ക്ഷമിക്കൂ.” എന്നായിരുന്നു സ്വാമിയുടെ സൗമ്യമായ മറുപടി.

കാത്തിരിപ്പിന്റെ സമയം പിന്നെയും നീണ്ടു. മാനേജര്‍ വളരെ കുപിതനായി സന്യാസിയോട് ചോദിച്ചു:

”എത്ര സമയം ഞാന്‍ നിങ്ങള്‍ക്ക് തന്നു? 5, 15, 30 എന്നിട്ടും എന്റെ ചോദ്യത്തിന് നിങ്ങള്‍ മറുപടി തന്നില്ലല്ലോ ഇതെന്താ, ആളെ കളിയാക്കുകയാണോ?”

”സഹോദരാ, ശാന്തനാകൂ. ഞാന്‍ ഇവിടെ ശാന്തമായി ധ്യാനത്തിലിരിക്കുകയാണ്. നിങ്ങള്‍ എന്താണ് ചോദിച്ചത്?”

ദേഷ്യത്തിനിടയില്‍ മാനേജര്‍ തന്റെ യഥാര്‍ത്ഥ ചോദ്യം മറന്നുപോയിരുന്നു. അയാള്‍ വല്ലാതെ പരുങ്ങുകയായി. അപ്പോള്‍ സ്വാമി പറഞ്ഞു:

”ക്ഷോഭം വന്നാല്‍ ഇങ്ങനെയാണ്. പലതും മറന്നുപോകും. പോട്ടെ. ഒടുവില്‍, നിങ്ങള്‍ എനിക്ക് സമയം തന്നു എന്നാണ് പറഞ്ഞത്. എനിക്ക് അത് കിട്ടിയില്ല കേട്ടോ! ഇനിയും ധാരാളം സമയം നിങ്ങളുടെ കീശയില്‍ ഇരിപ്പുണ്ടോ?”

ആ ചോദ്യത്തിന് മുന്നില്‍ മാനേജര്‍ മിഴിച്ചിരുന്നു പോയി. സന്യാസിയുടെ ശാന്തവും പ്രസന്നവുമായ ഭാവം അയാളെ ചിന്തിപ്പിച്ചു. സ്വാമി തുടര്‍ന്നു പറഞ്ഞു:

”പരിഭ്രമിക്കേണ്ട! ഇനിയെങ്കിലും സമയം കളയാതിരിക്കൂ. ഓരോരുത്തരും അവരവരുടെ കര്‍മത്തില്‍ പരമാവധി ശ്രദ്ധിക്കണം. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് തനിക്കും മറ്റുള്ളവര്‍ക്കും വിഷമങ്ങളുണ്ടാക്കാതെ ജീവിക്കാന്‍ സാധിച്ചാല്‍ അതല്ലേ സന്തോഷപ്രദം?”

അത്രയും കേട്ടപ്പോള്‍ മാനേജര്‍ക്ക് സന്യാസിയെ നമസ്‌കരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പൂജാരിയെ വിളിച്ചു. എന്നും സ്വാമിജിക്ക് ആഹാരവും വേണ്ട സൗകര്യങ്ങളും നല്‍കണമെന്ന് ഏല്‍പ്പിക്കുകയും ചെയ്തു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.