പയ്യാവൂര്‍: ചന്ദനക്കാംപാറ സ്വദേശിയുടെ കെഎല്‍ 59 ജി 1793 നമ്പര്‍ സ്വരാജ് മസ്ദ ലോറി കണ്ണൂര്‍ എടക്കാട് എഫ് സി ഗോഡൗണില്‍ നിന്നും സിമന്റ് കയറ്റുന്നതിനായി കഴിഞ്ഞ ദിവസം രാത്രി നിര്‍ത്തിയിട്ടിരുന്നു. രാവിലെ വാഹനം എടുക്കുവാന്‍ ഡ്രൈവറും സഹായിയും എത്തിയപ്പോഴാണ് കളവ് പോയതായി മനസിലാക്കാന്‍ കഴിഞ്ഞത്. ഇത് സംബന്ധിച്ച് എടക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ (9447482854, 9497333994 ) ഈ നമ്പറുകളിലോ ദയവായി അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
















