പയ്യാവൂര്‍: പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍ 12 മുതല്‍ 15 വരെ നടക്കുന്ന ഊട്ടുമഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.പി.ഗംഗാധരന്‍ അറിയിച്ചു. ചൂളിയാട് ദേശക്കാര്‍ ക്ഷേത്രത്തില്‍ ഓലക്കാഴ്ച സമര്‍പ്പിച്ചതോടെ പന്തല്‍ പണി തുടങ്ങി. ക്ഷേത്ര പരിസരത്ത് പത്ത് ടോയ്‌ലറ്റ് മുറികള്‍ പുതുതായി നിര്‍മ്മിച്ചുവരുന്നു. ഉത്സവത്തോടനുബന്ധിച്ച് കലാസാംസ്‌കാരിക പരിപാടികളും അന്നദാനവും നടത്തുന്നതിനായി ആലോഘകമ്മറ്റി ചെയര്‍മാന്‍ പി.സുന്ദരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. സ്റ്റേജില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള ക്ലബ്ബുകളും സംഘടനകളും ആഘോഷകമ്മറ്റിയുമായി ബന്ധപ്പെടണമെന്ന് പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ശിവദാസന്‍ തളിയില്‍ അറിയിച്ചു.
















