കണ്ണൂര്‍: വജ്രകേരളം-മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച കവിതാരചനമത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പി.ആര്‍ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കി.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുള്‍കരീം സംസാരിച്ചു. യു.പി വിഭാഗത്തില്‍ ചൈത്ര.ബി (ഗണപതിവിലാസം ബി.യു.പി) മാളവിക മനോജന്‍(എരിപുരം ചെങ്ങല്‍ യു.പി)ഹൈസ്‌കൂള്‍ വിഭാഗം അഞ്ജിത ടി.സി(കൂടാളി എച്ച്.എസ്.എസ്), ഹയര്‍സെക്കന്ററി വിഭാഗം ദേവിക ശ്രീജിത്ത്(ജി.ബി.എച്ച്.എസ്.എസ് മാടായി), അശ്വന്ത് കെ(ജി.എച്ച്.എസ്.എസ് മുണ്ടേരി), കോളേജ് വിഭാഗം നമിത കെ.കെ(നിര്‍മലഗിരി കോളേജ്), ശ്രീലക്ഷ്മി സുരാജന്‍(എസ്എന്‍ കോളേജ്) എന്നിവരാണ് സമ്മാനാര്‍ഹരായത്.
















