തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ചികിത്സാ സഹായം വിതരണം ചെയ്തു. ക്ഷേത്രം ട്രസ്റ്റിന്റെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വര്‍ഷങ്ങളായി രോഗം ബാധിച്ച നിര്‍ദ്ധനരായ രോഗികള്‍ക്ക് ധനസഹായം ലഭ്യമാക്കിയത്. ആര്‍സിസി, ശ്രീ ചിത്രാ മെഡിക്കല്‍ സെന്റര്‍ എന്നീ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് രണ്ടാം ഘട്ടമായാണ് 10 ലക്ഷം രൂപ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ മറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നര്‍ക്ക് 32 ലക്ഷം രൂപ സഹായം നല്‍കിയിരുന്നു. ധനഹായം മേയര്‍ വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് വി. ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സിലര്‍ ആര്‍.സി.ബീന, ശ്രീചിത്രാ മെഡിക്കല്‍ സെന്ററിലെയും ആര്‍സിസിയിലെയും പ്രതിനിധികള്‍ സംസാരിച്ചു.
















