നെടുമങ്ങാട്: ഇടതുംവലതും വാഗ്ദാനലംഘനം നടത്തുമ്പോള്‍ വാക്കുപാലിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടി ബിജെപി മാത്രമാണെന്ന് സംസ്ഥാനസെക്രട്ടറി വി.വി. രാജേഷ്. നെടുമങ്ങാട് നഗരസഭയിലെ പേരയത്തുകോണം വാര്‍ഡിലെ കുട്ടന്‍കോളനിയില്‍ നടപ്പിലാക്കിയ കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേഷ്. നിയമസഭാതെരഞ്ഞെടുപ്പു പ്രചാരണസമയത്ത് കുട്ടന്‍കോളനിയില്‍ കുടിവെള്ളം എത്തിക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു. ഇപ്പോഴത് യാഥാര്‍ഥ്യമായെന്ന് രാജേഷ് കൂട്ടിച്ചേര്‍ത്തു. നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്‍ അധ്യക്ഷതവഹിച്ചു. എരുത്താവൂര്‍ ചന്ദ്രന്‍, അജികുമാര്‍, ബി.എസ്. ബൈജു, അഡ്വ ബാജി രവീന്ദ്രന്‍, തരാജയകുമാര്‍, പരിയാരം സജു, പരാശരന്‍ എന്നിവര്‍ പങ്കെടുത്തു.
നെടുമങ്ങാട് നഗരസഭയിലെ പേരയത്തുകോണം വാര്‍ഡില്‍ കുട്ടന്‍കോളനിയില്‍ നടപ്പിലാക്കിയ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിര്‍വ്വഹിക്കുന്നു
















