കണ്ണൂര്‍: പള്ളിക്കുന്ന് തടത്തില്‍ കൂറുമ്പ ഭഗവതി ക്ഷേത്ര പരിപാലന സമിതിയോഗം 8ന് രാവില 10.30ന് ക്ഷേത്ര പരിസരത്ത് നടക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട തടത്തില്‍ പൂവന്‍തടത്തില്‍ കൊള്ള്യന്‍ തറവാട്ട് പ്രതിനിധികള്‍, മറ്റ് ഊരാളന്മാരായ ചെറുമണല്‍, ഒറ്റപ്പുരക്കല്‍, അരയാക്കണ്ടി, ഓലച്ചേരി, കക്കിരിക്കേന്‍, പൂവേന്‍ മാടക്കാലില്‍, ഒണ്ടേന്‍ എന്നീ തറവാടുകളിലെ പ്രതിനിധികളും ഭക്തജനങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ബന്ധപ്പട്ടവര്‍ അറിയിച്ചു.
















