Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുനെട്ടൂരപ്പനിന്ന് തൃക്കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 09:55 pm IST
inSamskriti

കേരളത്തിലെ മിക്ക ശിവക്ഷേത്രങ്ങളിലേയും ഉത്സവം ധനുമാസത്തിലെ തിരുവാതിരയ്‌ക്ക് ആറാട്ടോടെ സമാപിക്കുന്ന രീതിയിലാണ് കൊടി കയറാറ്.ചില ക്ഷേത്രങ്ങളില്‍ കൊടി കയറി എട്ട് ദിവസമാണ് ഉത്സവമെങ്കില്‍ ചിലയിടങ്ങളില്‍ കൊടികയറി പത്തു ദിവസമാണ് ഉത്സവം. പൗരാണികവും പ്രസിദ്ധവുമായ മിക്ക ശിവക്ഷേത്രങ്ങളിലും ഉത്സവം ധനു മാസത്തിലെ തിരുവാതിരയ്‌ക്ക് തീരുന്ന മുറയ്‌ക്കുമാണ്. അതിന് കാരണമാകുന്നത് ശിവന്റെ തിരുനാള്‍ തിരുവാതിര നക്ഷത്രമാണെന്ന സങ്കല്‍പമാണ്.

ദശാവതാരത്തില്‍ ആറാം അവതാരമായ പരശുരാമന്റെ അവതാര ലക്ഷ്യം തന്നെ രാജ്യത്ത് ശിവാരാധനാലയങ്ങള്‍ സ്ഥാപിച്ച് മാനവര്‍ക്കായി ആരാധനക്ക് സമര്‍പ്പിക്കുകയെന്നതായിരുന്നല്ലോ.ആ ലക്ഷ്യപ്രകാരം പരശുരാമന്‍ അങ്ങോളമിങ്ങോളമായി നൂറ്റിയെട്ടു ശിവക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടതില്‍ ഉള്‍പ്പെട്ട പരശുരാമ പ്രതിഷ്ഠിതമായ വേരുനാട്ടു ഗ്രാമ ക്ഷേത്രമാണ് തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രം. ദേശദേവനായിട്ടാണ് ഇവിടെ മഹാദേവന്‍ പരിലസിക്കുന്നത്. അതിനാല്‍ പ്രദേശത്തിന്റെ പേര് ചേര്‍ത്ത് ‘തിരുനെട്ടൂരപ്പന്‍’ എന്ന് ഭക്തര്‍ വിളിച്ചു പോരുന്നു.

വലിയ വട്ട ശ്രീകോവിലുകളില്‍ പൂര്‍വ്വ ദര്‍ശിയായി മഹാദേവനും മഹാവിഷ്ണുവും അമരുന്നു. ചതുര ശ്രീകോവിലുകളില്‍ ശ്രീകൃഷ്ണനേയും ധര്‍മ്മ ശാസ്താവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു.രണ്ട് ധ്വജങ്ങളില്‍ കൊടി കയറി ഉത്സവം നടക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പ്രധാന പ്രതിഷ്ഠയായ മഹാദേവനെ(ശിവന്‍) കൂടാതെ മഹാവിഷ്ണുവിനേയും ശ്രീകൃഷ്ണനേയും ഈ ക്ഷേത്ര സമുച്ചയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു ക്ഷേത്ര സമുച്ചയത്തില്‍ രണ്ട് വൈഷ്ണവ പ്രതിഷ്ഠയുളളതും അപൂര്‍വ്വമാണ്. മഹാവിഷ്ണുവിനെ ഇവിടെ ഉപദേവനായല്ല, മഹാദേവനൊപ്പം തന്നെയുളള പ്രാധാന്യത്തോടെയാണ് പരിപാലിച്ചുപോരുന്നത്. വലിയ വട്ട ശ്രീകോവിലില്‍ മഹാദേവന് തെക്കുഭാഗത്തായി തെക്കോട്ട് ദര്‍ശനമായി സരസ്വതിയേയും ഗണപതിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ മഹാക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠകളായ മഹാദേവന്‍, മഹാവിഷ്ണു എന്നിവരെ കൂടാതെ ശ്രീകൃഷ്ണന്‍, ധര്‍മ്മശാസ്താവ്,സരസ്വതി,ഗണപതി,നാഗദൈവങ്ങള്‍,യോഗീശ്വരന്‍,ബ്രഹ്മരക്ഷസ് എന്നീ ഉപദേവ പ്രതിഷ്ഠകളുമുണ്ട്.

വാവുബലിക്ക് പ്രാധാന്യമുളള ക്ഷേത്രമാണിത്. കര്‍ക്കിടക മാസത്തിലേയും കുംഭ മാസത്തിലേയും അമാവാസിയില്‍ പിതൃബലിക്ക് വലിയ പ്രാധാന്യവും തിരക്കുമാണിവിടെ. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ക്ഷേത്രത്തില്‍ നിന്നു നല്‍കുന്ന വടരൂപത്തിലുളള പടച്ചോറ് മഹാവിഷ്ണു ക്ഷേത്രത്തോട് ചേര്‍ന്നുളള നിശ്ചിത സ്ഥലത്ത് ബലിക്കായി സമര്‍പ്പിക്കുന്നതാണ് ഇവിടുത്തെ ബലി. സാധാരണ മറ്റ് ക്ഷേത്രങ്ങളില്‍ ബലിക്ക് നനച്ച അരിയാണ് പതിവെങ്കിലും ഇവിടെ മഹാവിഷ്ണുവിങ്കല്‍ നിവേദിച്ച പടച്ചോറ് ബലിക്കായി സമര്‍പ്പിക്കപ്പെടുന്നു.ആയതിനാല്‍ മഹാവിഷ്ണുവിനെ ‘വടാത്തേവര്’ എന്നാണ് വിളിക്കാറ്. ഇവിടുത്തെ ബലി സ്വീകരിച്ച് പിതൃക്കള്‍ വിഷ്ണുലോകം പ്രാപിക്കുന്നുവെന്നാണ് വിശ്വാസം.

ധനുമാസത്തിലെ ഉതൃട്ടാതി നക്ഷത്രത്തില്‍ ശിവനും മൂന്നാം നാള്‍ അശ്വതിയില്‍ മഹാവിഷ്ണുവിനും തൃക്കൊടികയറും. ഈ വര്‍ഷം ഒരു ദിവസം രണ്ട് നക്ഷത്രങ്ങള്‍- കാര്‍ത്തിക, രോഹിണി ഒരുമിച്ച് വരുന്നതിനാല്‍ പൂരുരുട്ടാതി നക്ഷത്രത്തില്‍ ശിവനും രേവതി നക്ഷത്രത്തില്‍ വിഷ്ണുവിനും കൊടികയറും.മകയിരം നക്ഷത്രത്തില്‍ വലിയ വിളക്കും തിരുവാതിര നക്ഷത്രത്തില്‍ ആറാട്ടും നടക്കും. ഒന്നിച്ച് ഒരു ആറാട്ടു കടവില്‍ രണ്ട് ദേവന്മാരുടെ ആറാട്ട് നടക്കുന്ന ക്ഷേത്രം അപുര്‍വ്വമാണ്.

ശാന്തഭാവത്തോടു കൂടിയുളള സങ്കല്‍പത്തില്‍ ശിലാപ്രതിഷ്ഠിതമായ ശിവന്‍ ക്ഷിപ്ര പ്രസാദിയും ക്ഷിപ്ര കോപിയുമാണ്. പ്രദേശവാസികള്‍ക്കും പരദേശവാസികള്‍ക്കും അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്തുപോരുന്നു. ഒരു സന്ദര്‍ശനം കൊണ്ട് മഹാദേവനേയും മഹാവിഷ്ണുവിനേയും ശ്രീകൃഷ്ണനേയും ധര്‍മ്മശാസ്താവിനേയും സരസ്വതിയേയും, ഗണപതിയേയും നാഗത്താന്മാരേയും ദര്‍ശിച്ച് സായുജ്യമടയാന്‍ കഴിയുന്നു.

ക്ഷേത്രം സ്ഥിതിചെയ്യുന്ന നെട്ടൂര്‍ പ്രദേശത്തിന് ഈ പേര് വരാന്‍ കാരണമായതുതന്നെ ഈ ക്ഷേത്രം മൂലമാണെന്ന് ഐതിഹ്യമുണ്ട്. പരശുരാമന്‍ ഇവിടെ ശിവപ്രതിഷ്ഠ നടത്തുവാന്‍ പൂജാദി കര്‍മ്മങ്ങള്‍ക്കായി എട്ടു നമ്പൂതിരി കുടുംബങ്ങളെ ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നെന്നും അങ്ങനെ എട്ട് ഊര് (ഇല്ലം) ഉളള സ്ഥലം പറഞ്ഞ് ലോപിച്ച് നെട്ടൂരായി എന്നാണ് ഐതിഹ്യം.

നെട്ടൂര്‍ പ്രദേശവും കുമ്പളം, പനങ്ങാട്,മരട് തുടങ്ങിയ സമീപ പ്രദേശങ്ങളും കൊച്ചി രാജാവ് കോയ്‌മ സ്ഥാനം കൊടുത്ത് ഒരാളെ നിയമിച്ച് ഭരിച്ചു വന്നിരുന്നതായി ചരിത്ര രേഖകളില്‍ കാണുന്നു. അക്കാലത്ത് കൊച്ചി-പോര്‍ച്ചുഗീസ് സംയുക്ത സൈന്യവും സാമൂതിരി സൈന്യവും തമ്മില്‍ അതിഭയങ്കര യുദ്ധമുണ്ടായി. യുദ്ധത്തില്‍ സാമൂതിരി തോല്‍ക്കുകയും ധാരാളം ഭടന്മാര്‍ മരിക്കുകയും ചെയ്തു. ഒരിക്കല്‍ വില്വമംഗലം സ്വാമിയാര്‍ ക്ഷേത്രം സന്ദര്‍ശിക്കാനിടവന്നപ്പോള്‍ ആത്മാക്കള്‍ ഗതികിട്ടാതെ ക്ഷേത്ര പരിസരത്ത് അലഞ്ഞുനടക്കുന്നതായി കണ്ടു. അദ്ദേഹം ക്ഷേത്രമുടമയായ കൊച്ചി മഹാരാജാവിനെ അറിയിക്കുകയും ഈ ക്ഷേത്രം കേന്ദ്രീകരിച്ച് പ്രേതങ്ങള്‍ക്ക് ഗതികിട്ടാന്‍ വാവു ബലിയാരംഭിക്കുവാനും നിര്‍ദ്ദേശിക്കുകയും കൊച്ചി രാജാവ് വാവ് ബലിയാരംഭിച്ചുവെന്നുമാണ് ഐതിഹ്യം.

മകയിരം നാളില്‍ രാത്രിയില്‍ രണ്ടാനപ്പുറത്ത് മഹാദേവനേയും മഹാവിഷ്ണുവിനേയും എഴുന്നള്ളിച്ച് വടക്കുകിഴക്കു ഭാഗത്തുളള വടക്കേ പാട്ടുപുരക്കല്‍ ദേവീക്ഷേത്രത്തിലേക്ക് പോകുകയും അവിടുന്ന് ഒരാനപ്പുറത്ത് ദേവിയേയും എഴുന്നളളിച്ച് മൂവ്വരായി തെക്കുഭാഗത്തുളള തെക്കേപ്പാട്ടുപുരക്കല്‍ ദേവീക്ഷേത്രത്തിലെത്തുകയും മറ്റൊരാനപ്പുറത്ത് ആ ദേവിയേയും എഴുന്നളളിച്ച് തിരിച്ച് നാല്‍വരായി കൂട്ടിയെഴുന്നള്ളിച്ച് ക്ഷേത്ര സങ്കേതത്തിലെത്തി ദേവന്മാരെ അവിടാക്കി ദേവിമാര്‍ മടങ്ങിപ്പോകുന്ന മകയിരം നാളിലെ ‘കൂട്ടിയെഴുന്നുളളിപ്പ്’ എന്ന ചടങ്ങ് വളരെയേറെ ഭക്തി നിര്‍ഭരമാണ്. മുന്‍പൊക്കെ നാലാനപ്പുറത്തായിരുന്നു എഴുന്നള്ളിപ്പെങ്കില്‍ ഇപ്പോള്‍ അകമ്പടിയായി വേറേയും ഗജവീരന്മാരേയും പ്രത്യേക മേളപ്പദക്കങ്ങളും സജ്ജമാക്കി ചടങ്ങ് കൊഴിപ്പിച്ചിട്ടുണ്ട്. ഭക്തിയുടെ തിമിര്‍പ്പില്‍ ദേശത്തെ ഇളക്കി മറിക്കുന്നതാണ് ഈ ചടങ്ങ്.

ഇന്നും വര്‍ഷങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറ തെറ്റാതെതന്നെയാണ് നടത്തിവരുന്നത്. ഇപ്പോള്‍ അഷ്ടനുബന്ധ കലശം നടത്തി ശക്തിയും തേജസ്സും വര്‍ദ്ധിച്ച മഹാദേവന് ധനു ഇരുപത് പൂരുരുട്ടാതി നക്ഷത്രമായ ഇന്ന് കൊടി കയറുകയും ആതിരരാവില്‍ (ധനു ഇരുപത്തി ഏഴിന്) കൊടിയിറങ്ങി ആറാട്ടോടെ എട്ടു ദിവസത്തെ മഹോത്സവം സമാപിക്കുകയും ചെയ്യുമ്പോള്‍ ഭക്തിയുടെ ഒരന്തരീക്ഷം നാടിനുണ്ടാകുകയും ഭക്തജനങ്ങളുടെ മനസിന് സന്തുഷ്ടിയും സമാധാനവും പ്രദാനമാകുകയും നാടിന് ഐശ്വര്യമുണ്ടാകുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി
Sports

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം
Football

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.