കരിവെള്ളൂര്‍: കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ട മഹോത്സവത്തിനെത്തു ജനലക്ഷങ്ങള്‍ക്ക് വിഷരഹിത പച്ചക്കറിയിലൂടെ പാചകം ചെയ്ത വിഭവങ്ങള്‍ നല്‍കുതിന് 13 പ്രാദേശിക കേന്ദങ്ങളും കൂട്ടായ്‌മയുടെയും അധ്വാനത്തിന്റെയും തെളിവായി വിളവെടുപ്പുത്സവം നടത്തി. പെരളം പ്രാദേശിക കേന്ദ്രത്തില്‍ നടന്ന വിളവെടുപ്പുത്സവം കാങ്കോക്കാരന്‍ കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.വികുഞ്ഞിക്കണ്ണന്‍, പി.വി.കുഞ്ഞപ്പന്‍, എ.കൃഷ്ണന്‍, കുഞ്ഞമ്പു, കെ.വി.നാരായണന്‍, കെ.കുഞ്ഞിരാമന്‍, ശോഭ എം.വി, യശോദ.കെ, ശ്യാമള.പി.വി, പത്മാക്ഷി ടീച്ചര്‍, ലക്ഷ്മി പി.വി., പി.വി.മധു, സംഘാടക സമിതി ട്രഷറര്‍ രഘുരാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓണക്കുന്ന് തെക്ക് ഭാഗം വാല്യക്കാര്‍ കൂട്ടായ് നടത്തിയ വാഴ കൃഷിയും വിളവെടുപ്പിനായി തയ്യാറായി കഴിഞ്ഞു. മോഹനന്‍, ഇ. രവീന്ദ്രന്‍, ഗംഗാധരന്‍ അതിയടത്ത്, എം.വി.കരുണാകരന്‍, പി.വി.സുനീഷ്, പി.വി. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
















