മമ്പറം: പടുവിലായില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് മോഹനന്റെ വീടിന്ന് മുന്‍വശമുള്ള റോഡില്‍ ബോംബെറിയുകയും ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്ഥാവന അടിസ്ഥാനരഹിതവും നുണപ്രചരണവുമാണെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം സെക്രട്ടറി കെ.പി.ഹരീഷ് ബാബു ആരോപിച്ചു. പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ മദ്യപിച്ച് ലക്ക് കെട്ട സ്വന്തം അണികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ ന്യായികരിക്കുന്നത് അപഹാസ്യവും അക്രമത്തിനുള്ള ആഹ്വാനവുമാണ്. റോഡുകളും ഇലട്രിക് പോസ്റ്റുകളും വ്യപകമായി തങ്ങളുടെ മാത്രം പ്രചരണത്തിനുള്ള മാര്‍ഗ്ഗമാക്കി രാഷ്ട്രീയ ഏകാധിപത്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സിപിഎം ശ്രമം സമാധാനത്തിന്ന് വേണ്ടിയുള്ളതാണോ എന്ന് പോലീസും ബന്ധപ്പെട്ട അധികാരികളും ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: