പയ്യാവൂര്‍: മടമ്പം ഫൊറോനയുടെ നേതൃത്വത്തില്‍ ക്‌നാനായ സംഘടിത മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എല്ലാവരേയും ലക്ഷ്യമാക്കി 18 മുതല്‍ 22 വരെ പയ്യാവൂര്‍ ടൗണ്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന അഞ്ചാമത് മടമ്പം ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിന് മുന്നോടിയായി ജപമാല റാലി നടത്തും. ഏഴിന് ഉച്ചകഴിഞ്ഞ് 3.30ന് കണ്ടകശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ്(പയ്യാവൂര്‍ വലിയ പള്ളി) പള്ളിയില്‍ നിന്ന് ആരംഭിച്ച് പയ്യാവൂര്‍ സെന്റ് ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കുന്ന ജപമാല റാലിയില്‍ പൈസക്കരി ദേവമാതാ ഫൊറോന അസി.വികാരി ഫാ: ജോര്‍ജ് പടിഞ്ഞാറേ ആനശ്ശേരില്‍ സമാപന സന്ദേശം നല്‍കും. 22 ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ പയ്യാവൂര്‍ ടൗണ്‍ പള്ളിയില്‍ യുവജന തിരുവചന സംഗമവും നടക്കും.
















