Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അധ്യാപകരോടും സ്‌കൂളുകളോടും തീരാത്ത കലിയുമായി ഇടതു ഫാസിസ്റ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2017, 10:34 pm IST
inKannur

കണ്ണൂര്‍: ഇടതു ഫാസിസത്തിന്റെ കേരള പതിപ്പായ സിപിഎമ്മിന് സ്‌കൂളുകളോടും അധ്യാപകരോടും എന്നും തീരാത്ത കലിയാണ്. തങ്ങളുടെ തിട്ടൂരത്തിനും ഭീഷണിക്കും വഴങ്ങാത്ത അധ്യാപകരെയും സ്‌കൂളുകളെയും തകര്‍ക്കുക എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണ്. കേവലം അക്രമം നടത്തുക മാത്രമല്ല, സമൂഹത്തെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശം നല്‍കുന്ന രീതിയില്‍ നടപ്പാക്കാനും സിപിഎം നേതൃത്വം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ലോകത്തെ മറ്റ് ഫാസിസ്റ്റ് സംഘടനകള്‍ക്കെന്ന പോലെ കേരളത്തിലെ സിപിഎമ്മിനും ഇത്തരം അക്രമങ്ങള്‍ നടത്താന്‍ പ്രത്യേക വിഭാഗവും നേതാക്കന്‍മാരുമുണ്ട്. സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് എന്ന പേരിലാണ് അക്രമം നടത്താന്‍ കേരളത്തില്‍ സിപിഎം പ്രത്യേക വിഭാഗം രൂപീകരിച്ചിരിക്കുന്നത്. ഐഎസ് ഉള്‍പ്പടെയുള്ള മതതീവ്രവാദ സംഘടനകള്‍ നല്‍കുന്ന രീതിയിലുള്ള പരിശീലനമാണ് സിപിഎം ഇവര്‍ക്ക് നല്‍കുന്നത്. 1999 ഡിസംബര്‍ ഒന്നിന് കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററെ ക്ലാസ്സ് മുറിയിലിട്ട് അതിമൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത് പ്രത്യേകം പരിശീലനം ലഭിച്ച സംഘമായിരുന്നു. തങ്ങളുടെ ഭീഷണിയെ വകവെക്കാത്ത അധ്യാപകരുടെ അവസ്ഥ ഇതാകുമെന്ന് കൃത്യമായ സൂചന നല്‍കുന്നതിന് വേണ്ടിയാണ് ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിക്കകത്ത് തന്നെ വെട്ടിക്കൊലപ്പെടുത്തിയത്. ക്ലാസ്സ് മുറിക്ക് പുറത്തുവെച്ച് ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപപ്പെടുത്തരുതെന്ന് സിപിഎം നേതൃത്വം അക്രമിസംഘത്തിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രദേശത്തെ സിപിഎം നേതാവായ പൂളപ്രദീപന്‍ എന്നയാള്‍ക്കായിരുന്നു കൊലപാതകത്തിനുള്ള ചുമതല നല്‍കിയത്. ജയകൃഷ്ണന്‍ മാസ്റ്ററെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ചുടുരക്തം കൊണ്ട് തന്നെ സാക്ഷിപറയുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്ന് ബ്ലാക്ക് ബോര്‍ഡിലെഴുതിവെച്ചത് ഏറെ ഭയപ്പാടോടെയായിരുന്നു കേരള ജനത നോക്കിക്കണ്ടത്.

1999 ല്‍ സ്‌കൂള്‍ അധ്യാപകനായ സദാനന്ദന്‍ മാസ്റ്ററുടെ ഇരുകാലുകളും സിപിഎം വെട്ടിമാറ്റിയതും ഇതേ ഭയപ്പാട് സമൂഹത്തില്‍ സൃഷ്ടിക്കാനാണ്. നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണ് മട്ടന്നൂരിലെ സിപിഎം നേതാക്കളുള്‍പ്പടെയുള്ള സംഘം സദാനന്ദന്‍ മാസ്റ്ററുടെ കാലുകള്‍ വെട്ടിമാറ്റിയത്. വെട്ടിമാറ്റിയ കാലുകള്‍ റോഡിലുരച്ച ശേഷമാണ് സിപിഎം സംഘം ദൂരേക്ക് വലിച്ചെറിഞ്ഞത്. തങ്ങളെ എതിര്‍ക്കുന്നവരുടെയും സാക്ഷിപറയുന്നവരുടെയും അവസ്ഥ ഇതായിരിക്കുമെന്ന് ആക്രോശിച്ച് കൊണ്ടാണ് സിപിഎം അക്രമിസംഘം പിരിഞ്ഞുപോയത്. നിത്യാനന്ദ സ്‌കൂളിന് നേരെ നടന്നത് ഒടുവിലത്തെ ഉദാഹരണമാണ്. ഇത്തരം നിരവധി സ്‌കൂളുകള്‍ സിപിഎം സംഘം അക്രമിച്ച് തകര്‍ത്തിട്ടുണ്ട്. സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും നേരെ മാത്രമല്ല ഹൈന്ദവ ആചാര്യന്‍മാര്‍ക്കെതിരെയും ദേശീയമാനബിന്ദുക്കള്‍ക്കെതിരെയും സിപിഎം അക്രമം പതിവാണ്. കഴിഞ്ഞ ദിവസം പാനൂരില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അമൃതാനന്ദമയീമഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി സംസാരിക്കവെ ഡിവൈഎഫ്‌ഐക്കാര്‍ ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തിയത് ഏറെ വിവാദമായിരുന്നു. അധ്യാപര്‍ക്ക് നേരെ മാത്രമല്ല മിണ്ടാപ്രാണികളെയും സിപിഎം നേതൃത്വം വെറുതെ വിടാറില്ല. സിഎംപി നേതാവായ എം.വി.രാഘവനോടുള്ള പകതീര്‍ക്കാനാണ് പാപ്പിനിശ്ശേരി പാമ്പ് വളര്‍ത്തു കേന്ദ്രത്തിലെ മിണ്ടാപ്രാണികളെ സിപിഎം സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രാവുകളെയും മുയലുകളെയും കുരങ്ങുകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സിപിഎം സംഘം കലിതീരാതെ അവയെ കത്തിക്കുകയും ചെയ്തു. പാതിവെന്ത അവയുടെ ശരീരം സിപിഎം സംഘം പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. രാഷ്‌ട്രീയ എതിരാളികളുടെ വീടുകളും വളര്‍ത്തുമൃഗങ്ങളും കൃഷിയിടങ്ങളുമെല്ലാം നശിപ്പിക്കുകയെന്നത് സിപിഎമ്മിന്റെ നയത്തിന്റെ ഭാഗമാണ്. തങ്ങളെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ ശാരീരികമായി തകര്‍ക്കുകയെന്ന സിപിഎം ഫാസിസം ജനജീവിതത്തിന് ഭീഷണിയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇത്തരം അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു ജില്ലാ നേതാവാണെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.