കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പിന്റെ പ്രസൂതി യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.ബി.എ.എം.എസ് ബിരുദവും പ്രസൂതി തന്ത്രത്തില്‍ എം.എസ് ബിരുദവുമാണ് യോഗ്യത.ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന് ഉണ്ടായിരിക്കണം.താല്‍പ്പര്യമുള്ളവര്‍ 4ന് രാവിലെ 11ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.വയസ്സ്,യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍,ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും,പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: