പിണറായി : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പിണറായി പടന്നക്കര വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവം. ബിജെപി സ്ഥാനാത്ഥിയായി മത്സരിക്കുന്ന ഇ. ജയദീപിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വാര്‍ഡില്‍ ഗൃഹ സമ്പര്‍ക്കം പരിപാടി സജീവം. ബിജെപി പ്രവര്‍ത്തകന്‍ രമിത്ത് വധത്തിന്ന് ശേഷം തൊട്ടടുത്ത വാര്‍ഡില്‍ നടക്കുന്ന തിരഞ്ഞെടുപ്പായതുകൊണ്ട് തന്നെ പ്രവര്‍ത്തകര്‍ ഏറെ വാശിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎം ഭീഷണി വകവെക്കാതെയാണ് പ്രവര്‍ത്തകര്‍ പ്രചരണത്തിന്ന് ഇറങ്ങിയത്. സിപിഎം കേന്ദ്രങ്ങളില്‍ വോട്ടര്‍മാര്‍ ആവേശത്തോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. പ്രചരണത്തിന്ന് സ്ഥാനാര്‍ത്ഥിയേടൊപ്പം ബിജെപി സംസ്ഥാന കൗണ്‍സിലംഗം ആര്‍.കെ.ഗിരിധരന്‍, കെ.പി.ഹരീഷ് ബാബു, എ.ജിനചന്ദ്രന്‍, എ. അനില്‍കുമാര്‍, കെ.വി.രവീന്ദ്രന്‍, ആര്‍..കെ.പ്രേമദാസ് തുടങ്ങിയവരുണ്ടായിരുന്നു.
















