പീരുമേട്: ആടിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കള്ളന്‍ വീട്ടുകാരുടെ പിടിയില്‍. പീരുമേട് ഗ്‌ളെന്‍മേരി എസ്റ്റേറ്റിലെ മധു (23) ആണ് പിടിയിലായത്.
സമീപവാസിയും സെയില്‍ടാക്‌സ് ജീവനക്കാരനുമായ മനുവിന്റെ വീട്ടില്‍ നിന്നും ആടിനെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്. രാത്രിയില്‍ ആട് കരയുന്നത് കേട്ട് ഇറങ്ങി നോക്കിയപ്പോള്‍ പ്രതി കൂട്ടില്‍ നിന്നും ആടിനെ മോഷ്ടിക്കാന്‍ ശ്രമിക്കുവായിരുന്നു. ഓടിയെത്തിയ വീട്ടുകാര്‍ കള്ളനെ കയ്യോടെ പിടികൂടുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















