കൽപ്പറ്റ.ജീവനക്കാർക്ക് ശമ്പളവും പെൻഷണർമാർക്ക് പെൻഷനും നൽകാൻ വേണ്ടത്ര കറൻസി ലഭ്യമല്ലെന്നും അതിനാൽ പെൻക്ഷനേഴ്സും ജീവനക്കാരും പണം കിട്ടാൻ കാത്തിരിക്കേണ്ടി വരുമെന്നും സംസ്ഥാന ധനമന്ത്രി പറയുന്നു. ചുമതല നിർവ്വഹിക്കാൻ സർക്കാറിനും ധനമന്ത്രിക്കും കഴിയുന്നില്ലെങ്കിൽ ,കേന്ദ്രത്തേയും ആർ.ബി.ഐ യേയും കുറ്റപ്പെടുത്താതെ രാജിവക്കുകയാണ് വേണ്ടതെന്നും മാനന്തവാടി താലൂക്ക് പെൻഷണേഴ്സ് സംഘിന്റെ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ഡോ.രാഘവ വാര്യർ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് അർജ്ജുനൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന കമ്മറ്റിയഗം പി.സുന്ദരൻ ആവശ്യപ്പെട്ടു. പ്രതാപൻ, കെ.ടി.ബാലകൃഷ്ണൻ എൻ.കെ.പത്മനാഭൻ,ടി.ശശിധരൻ, തുടങ്ങിയവർ സംസാരിച്ചു.
















