Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എന്താണ് ആത്മാവ്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 08:24 pm IST
inSamskriti

ദ്വന്ദാതീതനും ഗഗനസദൃശനും ഏകനും നിത്യനും വിമലനും അചലനും ഭാവാതീതനും ത്രിഗുണരഹിതനുമായ സാക്ഷ്യമൂലമാണ് ആത്മാവ് എന്ന് ഭാരതീയദര്‍ശനമായ വേദാന്തം പറയുന്നു. രണ്ട് എന്ന അവസ്ഥയില്ലാത്ത ഏകം, അനേകം എന്ന വിഭജനമില്ലാത്ത, ആകാശത്തെപ്പോലെ രൂപഭാവങ്ങള്‍ ഇല്ലാത്ത, നിര്‍ഗുണനും നിരാമയനും മാലിന്യമോ, ബോധമണ്ഡലത്തിന്റെ ത്രിഗുണങ്ങേളാ (ഭൂതം, വര്‍ത്തമാനം, ഭാവി) ഇല്ലാത്തവനും, അതേസമയം എല്ലാ ചരാചരങ്ങളിലും സദാസമയവും പ്രകാശിച്ചുകൊണ്ടിരിക്കുന്നതുമായ മഹാചൈതന്യം-അതാണ് ആത്മാവ്.

ഭഗവദ്ഗീതയില്‍ ഭഗവാന്‍ പറയുന്നു:

ന ത്വേവാഹം ജാതു നാസം

ന ത്വം നേമേ ജനാധിപാഃ

ന ചൈവ ന ഭവിഷ്യാമഃ

സര്‍വേ വയമതഃ പരം. (2-12)

ഞാന്‍ ഒരിക്കലും ഇല്ലായിരുന്നു എന്നത് ഇല്ലതന്നെ, നീയും ഇല്ലാതിരുന്നിട്ടില്ല. നാമെല്ലാവരും ഇതിനുശേഷം ഉണ്ടാകാതിരിക്കും എന്നുള്ളതും ഇല്ല തന്നെ. (ഈ ശരീരം സ്വീകരിക്കുന്നതിന് മുന്‍പ് ആത്മാവ് നിലനിന്നിരുന്നു, ഇതിനെ ത്യജിച്ച ശേഷവും ഇത് നിലനില്‍ക്കും എന്ന് സാരം).

ഐതരേയോപനിഷത്ത് ആദ്യമന്ത്രത്തില്‍തന്നെ ലോകോല്‍പത്തിയുമായി ബന്ധപ്പെടുത്തി ഇങ്ങനെ പറയുന്നു. ഈ ലോകസൃഷ്ടിക്ക് മുന്‍പ് ആത്മാവ് മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. ചലിക്കുന്നതായി യാതൊന്നും ഉണ്ടായിരുന്നില്ല. അവന്‍ (ആത്മാവ്) സങ്കല്‍പിച്ചു.

ലോകാനുലോകങ്ങള്‍ സൃഷ്ടിക്കപ്പെടട്ടേ എന്ന്. അങ്ങനെ ഈ ലോകങ്ങള്‍ ഉണ്ടായി. (വേദാന്ത ദര്‍ശനം-പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍).

ആത്മാവിനെ ഓരോ ജീവരൂപത്തിന്റേയും അന്തഃസത്തയായിരിക്കുന്ന അന്തര്യാമിയായി ബ്രഹ്മദാരുണ്യകോപനിഷത്ത് പറയുന്നു.

ശരീരത്തിന് മാറ്റമുണ്ടാകുമ്പോഴും മാറാതിരിക്കുന്ന സദ്‌വസ്തു എന്ന നിലയില്‍ ആത്മാവിനെ അമുതന്‍ എന്നും അന്തര്യാമി എന്നും ബൃഹദാരണ്യകോപനിഷത്ത് വിശേഷിപ്പിക്കുന്നു. ഒരിക്കലും ശോഷിക്കാതിരിക്കുന്ന ആത്മത്വം ബ്രഹ്മം തന്നെയാണെന്നും പറയുന്നു. (ഗുരു നിത്യചൈതന്യയതി ഭാരതീയ-മനഃശാസ്ത്രം). ഛാന്ദോഗ്യോപനിഷത്തില്‍ ആത്മാവ് തന്നെയാണ് ബ്രഹ്മം എന്നുപറയുന്നുണ്ട്. (ഗുരു നിത്യചൈതന്യയതി-ഭാരതീയമനഃശാസ്ത്രം).

വേദാന്തികളെപ്പോലെ തന്നെ പാശ്ചാത്യ തത്വജ്ഞാനികളും ആത്മാവ് എന്ന അദൃശ്യ പ്രതിഭാസത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ആത്മാവിനെ അവര്‍ വിളിച്ചത് ഗ്രീക്കു വാക്കായ സൈക്കി എന്നാണ്. സൈക്കി എന്നുവച്ചാല്‍ പ്രാണന്‍, ജീവന്‍, ജീവാത്മാവ്, ആത്മത്വം, ആത്മാവ് എന്നെല്ലാമര്‍ത്ഥമുണ്ട്. ഹോമറും അരിസ്റ്റോട്ടിലും ഈ പേരിലുള്ള അജ്ഞാത സ്വത്വത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അരിസ്റ്റോട്ടില്‍ സൈക്കിയെ കാണുന്നത് ജീവന്റെ ഗതീയശക്തി ആയിട്ടും സാരസത്തയുമായിട്ടുമാണ്. (ഗുരു ചൈതന്യയതി-ഭാരതീയ മനഃശാസ്ത്രം).

ഹോമറിന്റെ വീക്ഷണത്തില്‍ ശരീരം ചോദനയുടെ താല്‍ക്കാലിക ആവാസകേന്ദ്രം മാത്രമാണ്. (ഗുരുനിത്യചൈതന്യയതി-ഭാരതീയമനഃശാസ്ത്രം). അരിസ്റ്റോട്ടിലിനെ സംബന്ധിച്ചിടത്തോളം ആത്മാവ് എന്നത് എല്ലാ ജീവജാലത്തിനും കാരണമായ ആദിരൂപമാണ്. സസ്യങ്ങളില്‍ ആത്മാവ് വളര്‍ച്ചയേയും പ്രതിരോധത്തേയും നല്‍കുന്നു. എന്നാല്‍ മൃഗങ്ങളില്‍ അത് ചേതനയായും പ്രവര്‍ത്തന ഊര്‍ജ്ജമായും വംശവര്‍ദ്ധനയായും പ്രവര്‍ത്തിക്കുന്നു.

മനുഷ്യരില്‍ ഇതിനെല്ലാമുപരി കാര്യകാരണചിന്തയായി(പ്രജ്ഞ) പ്രവര്‍ത്തിക്കുന്നു. അതേസമയം ആത്മാവ് വ്യക്തിയുടെ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളേയും മനോവ്യാപാരങ്ങളെയും നിയന്ത്രിക്കുന്ന ഒന്നാണ്. അത് പദാര്‍ത്ഥസ്വഭാവമുള്ള ഒന്നല്ല(അരിസ്റ്റോട്ടില്‍).

ശരീരം മരിച്ചാലും ആത്മാവ് മരിക്കുന്നില്ല. അത് വ്യക്തിഗതമല്ലാത്തതും അമൂര്‍ത്തവുമാണ്. ബുദ്ധിപരമായ മേഖലകളില്‍ അത് നിഷ്‌ക്രിയമാണെങ്കിലും ഓര്‍മ്മ, ചിന്ത, സങ്കല്‍പം തുടങ്ങിയ മനോവ്യാപാരങ്ങള്‍ക്ക് ഉറവിടവും വ്യക്തിയുടെ മരണത്തോടെ ശരീരംപോലെ ഇല്ലാതാകുന്നതും അല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.