Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം വനത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 10:53 pm IST
inKannur

ആറളം വനത്തില്‍ അവശനിലയില്‍

കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു

ഇരിട്ടി: ആറളം വനത്തിന്റെ ഭാഗമായ കീഴ്പള്ളി പരിപ്പുതോട് അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു. 30 വയസ്സോളം പ്രായമുള്ള പിടിയാനയാണ് ചെരിഞ്ഞത്. ആനയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതില്‍ നിന്നും ഗര്‍ഭപാത്രത്തിലുണ്ടായ ട്യൂമര്‍ പൊട്ടിയതാണ് മരണകാരണമായതെന്ന് പ്രാഥമിക പരിശോധനയില്‍ സംശയിക്കുന്നതായി ഡിഎഫ്ഒ സുനില്‍ പാമടി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എഴു മണിയോടെയാണ് പരിപ്പ്‌തോട്ടിലെ വനത്തോട് ചേര്‍ന്ന ആന്‍മരിയ എസ്‌റ്റേറ്റില്‍ ഇന്നലെ ചരിഞ്ഞ പിടിയാനയേയും കൂടെ ഇതിന്റെ തന്നെ കുട്ടിയാണെന്ന് സംശയിക്കുന്ന 8 വയസ്സോളം പ്രായമുള്ള കുട്ടികൊമ്പനെയും എസ്‌റ്റേറ്റിലുള്ള തൊഴിലാളികള്‍ കാണുന്നത്. വിവരമറിയിച്ചതിനെത്തുടര്‍ന്നു എത്തിയ വനപാലക സംഘം ഇവയെ കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടത്തവേയാണ് പിടിയാനയുടെ കാലില്‍ വലിയ നീര്‍ക്കെട്ട് കാണുന്നതും നടക്കാനുള്ള പ്രയാസം മനസ്സിലാവുന്നതും. ആന അവശ നിലയിലാണെന്നു മനസ്സിലായതോടെ ഇതിനെ നിരീക്ഷിക്കുകയും മുത്തങ്ങയില്‍ നിന്നും ചികിത്സ നല്‍കാനായി മൃഗ ഡോക്ടറെ വരുത്താനുള്ള ശ്രമവും ആരംഭിച്ചു. എന്നാല്‍ മെല്ലെ കാട്ടിലേക്ക് നടന്നു നീങ്ങിയ ആന എസ്‌റ്റേറ്റിനോട് ചേര്‍ന്ന കാട്ടില്‍ ഉച്ചക്ക് 2 മണിയോടെ മറിഞ്ഞ് വീഴുകയായിരുന്നു.

എന്നാല്‍ കൂടെ ഉണ്ടായിരുന്ന കുട്ടികൊമ്പന്‍ ആരെയും പിടിയാനയുടെ അടുത്തേക്ക് അടുക്കാന്‍ അനുവദിച്ചില്ല. വനപാലകര്‍ കൊമ്പനെ ഇവിടെ നിന്നും അകറ്റാന്‍ പല വിധ പ്രയോഗങ്ങളും ചെയ്‌തെങ്കിലും ആന ചിന്നം വിളിച്ചുകൊണ്ടു വനപാലകക്ക് നേരെ ഓടി അടുക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ചിലര്‍ ആനയുടെ മുന്നില്‍ പെടാതെ രക്ഷപ്പെട്ടത്. ഒടുവില്‍ വൈകുന്നേരം 6 മണിയോടെ വയനാട് മുത്തങ്ങയില്‍ നിന്നും എത്തിയ വെറ്റനറി സര്‍ജ്ജന്‍ അരുണ്‍ സക്കറിയ ആനയെ ചികിത്സിക്കാനുള്ള ശ്രമം ആരംഭിച്ചു. കിടപ്പിലായ ആനയുടെ സമീപത്തുനിന്നും കുട്ടിയാനയെ മാറ്റാനായി പടക്കം പൊട്ടിച്ചും മറ്റും വനപാലകര്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. കുട്ടിയാന പലപ്പോഴും വനപാലകക്ക് നേരെ ചീറിയടുത്തു. കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.രതീശന്‍, കണ്ണവം റേഞ്ചര്‍ എം. ജോഷില്‍, ഫോറസ്റ്റര്‍ മാരായ കെ.വി.ആനന്ദ്, എം.രാജന്‍, ഗാര്‍ഡ് മാരായ കെ.എസ്.ബാബു, പി.അശോകന്‍, ഗണേശന്‍, െ്രെഡവര്‍ കൃഷ്ണന്‍കുട്ടി എന്നിവരുടെ ശ്രമത്തില്‍ ഫലം കാണാതെ വന്നതും രാത്രി ആയതും കാരണം വിശദമായ പരിശോധനയും ചികിത്സനടത്താനുള്ള ശ്രമവും വെള്ളിയാഴ്ച രാവിലെയിലേക്ക് മാറ്റി. ഇതിനിടെയാണ് ആന രാത്രിയില്‍ ചെരിയുന്നത്.

വെള്ളിയാഴ്ച രാവിലെ എത്തിയ ഡിഎഫ്ഒ സുനില്‍ പാമടിയുടെ നേതൃത്വത്തില്‍ വെറ്റനറി സര്‍ജ്ജന്‍ ആനയെ പോസ്റ്റ് മോര്‍ട്ടം നടത്തി. രാവിലെ പടക്കം പൊട്ടിച്ചു ആനയുടെ ജഡത്തിനരികെ നിന്നും കൊമ്പനെ അകറ്റാനുള്ള വനപാലകരുടെ ശ്രമം വിജയിച്ചു. ഈ സമയത്ത് സമീപത്തെ കാട്ടില്‍ ഉണ്ടായിരുന്ന കാട്ടനക്കൂട്ടത്തിന്റെ അരികിലേക്ക് കുട്ടി കൊമ്പനെ എത്തിക്കാനായത് മൂലം ശ്രമം വിജയിക്കുകയായിരുന്നു. പോസ്റ്റ് മോര്ട്ടത്തില്‍ ആനയുടെ ഗര്‍ഭപാത്രത്തില്‍ വന്‍ ട്യൂമര്‍ ഉണ്ടായിരുന്നതായും ഇത് പൊട്ടിയതും ഇതില്‍ നിന്നും മറ്റു അവയവങ്ങള്‍ക്കുണ്ടായ ഇന്‍ഫെക്ഷനുമാവാം മരണകാരണമായതെന്നാണ് നിഗമനം. ജെസിബി എത്തിച്ചു ഇതേ സ്ഥലത്ത് തന്നെ ആനയുടെ ജഡം മറവു ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 28ന് ഇതേ സ്ഥലത്ത് തന്നെ വെച്ചാണ് വെടിയേറ്റ ആന ചരിഞ്ഞത്. അതിനു ശേഷം രണ്ടു മാസം തികയുമ്പോള്‍ ആണ് മറ്റൊരു ആനകൂടി അവശനിലയില്‍ ആയതും ചെരിഞ്ഞതും. ഇത് വനപാലകരെ ഈ മേഖലയിലെ ആനകളെ കൂടുതലായി നിരീക്ഷിക്കാന്‍ ഇട നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.