മാര്‍ക്ക് ലന്‍കാസ്റ്റര്‍
ന്യൂകാസ്റ്റില്‍ : മയക്കുമരുന്നിന്റേയും മദ്യത്തിന്റേയും ലഹരിയില്‍ കാമുകിയെ ദേഹോപദ്രവം ചെയ്തതിന് യുകെയില്‍ മധ്യവയസ്‌കനെ 16 മാസം തടവുശിക്ഷയ്‌ക്കു വിധിച്ചു. മയക്കു മരുന്നിന്റേയും മദ്യത്തിന്റേയും ലഹരിയില്‍ മാര്‍ക്ക് ലന്‍കാസ്റ്റര്‍ (46) കാമുകിയെ മര്‍ദ്ദിച്ചെന്നതാണ് കേസ്.
മദ്യലഹരിയില്‍ ലന്‍കാസ്റ്റര്‍ കൂടെ താമസിച്ചിരുന്ന കാമുകിയുടെ പല്ലുകള്‍ അടിച്ചു തകര്‍ത്തു. അതിനുശേഷം വിവസ്ത്രയാക്കി തൊണ്ടയില്‍ സൂപ്പര്‍ഗ്ലൂ ഒഴിക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തായത്.
















