ധാക്ക: ബംഗ്ലാദേശിൽ നിരോധിത ഭീകരസംഘടനയായ ജെഎംബിയുടെ അഞ്ചു ഭീകരരെ പോലീസ് അറസ്റ്റു ചെയ്തു. മിർപൂരിൽ ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഭീകരരിൽ നിന്നു 30 കിലോ സ്ഫോടക വസ്തുക്കളും പിടികൂടി. പുതുവത്സരത്തോടനുബന്ധിച്ചു സ്ഫോടനം നടത്തുവാൻ ഭീകരർ പദ്ധതിയിട്ടിരുന്നു. ജൂലൈ ഒന്നിനു ധാക്കയിലെ കഫേയിൽ ജെഎംബി ഭീകരർ നടത്തിയ ആക്രമണത്തിൽ 17 വിദേശികളടക്കം 22 പേർ കൊല്ലപ്പെട്ടിരുന്നു.
















