Categories: Thiruvananthapuram

സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ ശിക്ഷിക്കുന്നു: ഒ. രാജഗോപാല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുപകരം സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ജയിലിടയ്‌ക്കുകയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. റേഷന്‍ സംവിധാനം തകരാറിലാക്കി പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കിടുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) സെക്രട്ടേറിറ്റിനുമുന്നില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഐത്തിയൂര്‍ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ലം ശ്രീകണ്ഠന്‍, ജെയിന്‍ വില്‍സണ്‍, കെ.ജി. മോഹനന്‍, വര്‍ക്കല കുഞ്ഞിരാമന്‍, പി. ശശികുമാര്‍, അഡ്വ. പി.എ. ചന്ദ്രന്‍, അഡ്വ. സുനില്‍ സി കുട്ടപ്പന്‍, അഡ്വ. ഷിജി, ബിജികുമാര്‍, കൊട്ടാരക്കര ശ്യാമളവല്ലി, അമ്മിണി നാരങ്ങാനം എന്നിവര്‍ സംസാരിച്ചു.

Recent Posts