ലണ്ടന്‍: ബ്രിട്ടീഷ് പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കേല്‍(53) അന്തരിച്ചു. ഗോറിങിലെ വസതിയില്‍ പുലര്‍ച്ചെയാണ് മരണം സംഭവിച്ചതെന്ന് മൈക്കേലിന്റെ കുടുംബം അറിയിച്ചു. മരണ കാരണം കുടുംബം പുറത്ത് വിട്ടിട്ടില്ലെങ്കിലും അസ്വാഭാവികതയൊന്നും ഇല്ലെന്ന് തേംസ് വാലി പോലീസ് പറഞ്ഞു.
1963 ല്‍ ജനിച്ച മൈക്കേല്‍, സ്‌കൂള്‍ പഠനകാലത്ത് ആന്‍ഡ്രൂ റിഡ്ഗ്ലിയുമായി ചേര്‍ന്ന് ‘വാം’ എന്ന ബാന്‍ഡ് രൂപീകരിച്ചു. പിന്നീടാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ക്ലബ് ട്രോപിക്കാന, ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ഫെയിത്ത്, വേക്ക് മി അപ് ബിഫോര്‍ യു ഗോ ഗോ തുടങ്ങിയവ ശ്രദ്ധേയ ആല്‍ബങ്ങളാണ്.
ഒറ്റയ്‌ക്ക് ചെയ്ത ആദ്യ ആല്‍ബമായ ഫെയിത്തിന്റെ മാത്രം രണ്ട് കോടി പ്രതികളാണ് വിറ്റുപോയത്. മൈക്കേലിന്റെ സംഗീത- വ്യക്തി ജീവിതത്തെ ആസ്പദമാക്കി 2005ല്‍ ‘എ ഡിഫ്രന്റ് സ്‌റ്റോറി’ എന്ന ഡോക്യുമെന്ററി നിര്‍മിച്ചിട്ടുണ്ട്.
















