തിരുവനന്തപുരം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി യുവാക്കള്‍ മുന്നോട്ടുവരണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. തീര സാന്ത്വാനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2016 ലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം സത്യന്‍ സ്മാരകഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍ദ്ധനര്‍ക്കുള്ള തയ്യല്‍ മെഷീന്‍ വിതരണവും ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായവും ധാന്യകിറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. മുന്‍മന്ത്രി എം.ആര്‍. രഘുചന്ദ്രബാലന്‍, സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോണ്‍ തോമസ് ഐത്തിയൂര്‍, എസ്. അയൂബ്ഖാന്‍, ബിനു നെയ്യാറ്റിന്‍കര എന്നിവര്‍ സംസാരിച്ചു. ജോയി പുത്തന്‍വിള അദ്ധ്യക്ഷനായിരുന്നു. പത്രപ്രവര്‍ത്തക കെ.ഇ. സാബിറ, പി. സ്റ്റെല്ലസ് എന്നിവരെയും ചടങ്ങില്‍ രാജഗോപാല്‍ ആദരിച്ചു.
















