കണ്ണൂര്‍: സി.വി.നവാസ് സൗഹൃദ കൂട്ടായ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ കക്കാട് ലൈബ്രറി പ്രസിഡണ്ട് ടി.ഹസ്സന്‍കുഞ്ഞിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ കെ.പി.എ.സലീം, വി.രവികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.എം.ഷഹീര്‍ സ്വാഗതവും സി.ഷിംന നന്ദിയും പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ലഹരിവിമുക്ത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രമുഖരായ എ.എം.ഭാസ്കരന്, ഹസ്സന്‍കോയ കച്ചേരി, എ.പി.ചന്ദ്രന്, ഇ.കെ.ശശീന്ദ്രന്, കെ.എല്‍.നിയാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു ഉപഹാര സമര്‍പ്പണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: