Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുമാനത്തിന്റെ അന്തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 06:08 pm IST
inSamskriti

വിളക്കുള്ളേടത്ത് വെളിച്ചമുണ്ടാവണം, പുകയുള്ളിടത്ത് തീയുണ്ടാവണം, നിലാവുള്ളിടത്ത് ചന്ദ്രനുണ്ടാവണം. ഒന്നുള്ളിടത്ത് അനിവാര്യസംബന്ധിയായ മറ്റൊന്ന് ഒന്നിച്ചുചേര്‍ന്നിരിക്കും എന്ന അവസ്ഥ ലോകനിയമമാണ്; പ്രകൃതിപരമാണ്. ഒരു വസ്തുവിന്റെ സാന്നിധ്യത്തില്‍ അതുമായി സഹജബന്ധമുള്ള മറ്റൊന്നിന്റെ സാന്നിധ്യം ഊഹിച്ചെടുക്കുകയാണ് അനുമാനം. ‘അനുമാനം’ എന്നത് താര്‍ക്കികമായ സംജ്ഞയാണ്. അനുമാന സിദ്ധാന്തത്തിന്റെ അന്തരംഗം ഗ്രഹിക്കാന്‍ ‘സഹജസാന്നിധ്യം’ എന്ന പ്രകൃതിപാഠം ഉണ്ടായാല്‍ മതി.

‘അവിനാഭാവ’ത്തിന് ‘വേര്‍പെട്ടിരിക്കായ്‌ക’ എന്നാണ് അര്‍ത്ഥം. ‘അവിനാഭാവജ്ഞാന പൂര്‍വകമായി ഒന്നില്‍നിന്ന് മറ്റൊന്നിന്റെ ജ്ഞാനമുണ്ടാകുന്നതാണ് അനുമാനം’ എന്ന് കുട്ടികൃഷ്ണമാരാര്‍ വ്യക്തമാക്കുന്നു. ‘വ്യക്തിവിവേക’മെഴുതിയാണ് മഹിമഭട്ടന്‍ അനുമാനസിദ്ധാന്തത്തിന്റെ ആചാര്യസ്ഥാനീയനാവുന്നത്. അഭിധയില്‍ത്തന്നെ ലക്ഷണയെയും വ്യഞ്ജനയെയും ദര്‍ശിച്ച ഭട്ടനായകന്റെ പിന്തുടര്‍ച്ചക്കാരനായാണ് ചില വ്യാഖ്യാതാക്കള്‍ ആചാര്യനെ വിലയിരുത്തുന്നത്. ധ്വനി സിദ്ധാന്തത്തിന്റെ മൗലികതയെയാണ് ‘വ്യക്തിവിവേകം’ ചോദ്യംചെയ്തത്. അനുമാനം ഒരലങ്കാരം മാത്രമായി പിന്നീട് വന്ന കാവ്യശാസ്ത്രകാരന്മാരില്‍ ചിലര്‍ അടയാളപ്പെടുത്തുന്നു.

മുഖ്യാര്‍ത്ഥം കേള്‍ക്കുംപടി ബോധ്യമാകുന്ന അര്‍ത്ഥമാണ്. ഉപരിവിചിന്തനത്തില്‍ ഉളവാകുന്ന അര്‍ത്ഥമാണ് ഗൗണം. ഇവ രണ്ടും ചേര്‍ന്നാണ് മൂന്നാമതൊരര്‍ത്ഥം അനുമാനിക്കപ്പെടുക. അനുമേയാര്‍ത്ഥം ഇതുതന്നെ. വസ്തു, അലങ്കാരം, രസാദികള്‍ എന്നിവയായി അനുമേയാര്‍ത്ഥം മൂന്നുവിധം വരാം. രസം എപ്പോഴും അനുമാനസിദ്ധമാണ്. യഥാര്‍ത്ഥത്തില്‍ ധ്വനി സിദ്ധാന്തത്തിന്റെ ആവര്‍ത്തനം തന്നെയാണിതെന്ന് പണ്ഡിതമതമുണ്ട്. കാവ്യത്തിന്റെ പരമലക്ഷണം രസംതന്നെയെന്ന് മഹിമഭട്ടന്‍ വാദിക്കുന്നു. രസാദിരൂപമായ അര്‍ത്ഥമാണ് കാവ്യാത്മാവ് എന്നുതന്നെയാണ് ആനന്ദവര്‍ദ്ധനനും പറഞ്ഞതെന്ന് വ്യാഖ്യാനിച്ചുറപ്പിക്കുകയാണ് ‘വ്യക്തിവിവേകം.’ യഥാര്‍ത്ഥത്തില്‍ ‘ധ്വനിതാര്‍ത്ഥം’ എന്നതിന് പകരം ‘അനുമേയാര്‍ത്ഥം’ എന്ന പരികല്‍പനയിലാണ് ആചാര്യന്‍ വാദമുഖമുന്നയിക്കുന്നത്.

അര്‍ത്ഥത്തില്‍നിന്ന് അര്‍ത്ഥാന്തരങ്ങള്‍ ജനിക്കുന്നത് അനുമാനം വഴിയാണെന്ന മഹിമഭട്ടന്റെ സൈദ്ധാന്തിക വീക്ഷണം പാശ്ചാത്യ ചിന്തകനായ ദെറിദയുടെ ചിഹ്‌നക/ചിഹ്‌നിത/യോഗങ്ങളായി അര്‍ത്ഥത്തിന്റെ സ്വച്ഛന്ദലീല തുടര്‍ന്നുവരുന്ന അപനിര്‍മ്മാണ വാദം ഓര്‍മ്മിപ്പിക്കുന്നു. കാവ്യത്തിലെ വസ്തു, അലങ്കാരം, രസം തുടങ്ങിയവയുടെ അനുമേയത്വം മഹിമഭട്ടന്‍ അംഗീകരിക്കുന്നുണ്ട്. ഉപരിവിചിന്തനത്തില്‍ ധ്വന്യാചാര്യന്റെ സിദ്ധാന്തപ്രമാണങ്ങളിലെ അപൂര്‍വ നിരീക്ഷണങ്ങള്‍ വ്യത്യസ്തമായ ഭാഷയിലും ശൈലിയിലും ആവിഷ്‌കരിക്കുകയായിരുന്നു വ്യക്തിവിവേകകാരന്‍.

ധ്വനി സിദ്ധാന്തത്തിന്റെ സൂക്ഷ്മസമൃദ്ധമായ ഒരു രൂപാന്തരീകരണം മാത്രമാണ് അനുമാന സിദ്ധാന്തം പങ്കുവയ്‌ക്കുന്നതെന്ന് വാദിച്ചവരുണ്ട്. മൗലികത അവകാശപ്പെടാനില്ലാത്തതാണ് ‘അനുമാനവാദ’ത്തിന്റെ ദൗര്‍ബല്യം. ലാവണ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല ന്യായശാസ്ത്രത്തിന്റെ ബൗദ്ധികതലങ്ങളില്‍ നിന്നാണ് അനുമാനത്തെ പ്രതിഷ്ഠിക്കാന്‍ മഹിമഭട്ടന്‍ ശ്രമിച്ചത്. സിദ്ധാന്ത വിശേഷത്തിന്റെ സ്വത്വം അവിടെ നഷ്ടമാവുകയായിരുന്നു.

അടുത്തത്:ഔചിത്യ വിചാരം

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു;;സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.