പാനൂര്‍: അണിയാരം മൊയ്ലോം ശിവക്ഷേത്ര നടയില്‍ പോലീസ് പട്രോളിംഗിന്റെ പേരില്‍ ചൊക്ലി പോലീസ് നടത്തിയ പരിശോധനക്കെതിരെ ബിജെപി പെരിങ്ങളം കമ്മറ്റി പ്രതിഷേധിച്ചു. പ്രദേശത്തു നടന്ന അക്രമസംഭവങ്ങളില്‍ യാതൊരു പങ്കുമില്ലാത്തവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പോലീസ് പീഡിപ്പിക്കുകയാണ്. സിപിഎം നേതൃത്വം ചൂണ്ടിക്കാണിക്കുന്നവരെ പ്രതികളാക്കാന്‍ പോലീസ് കാണിക്കുന്ന താല്‍പ്പര്യം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. മേഖലയിലെ സമാധാനശ്രമങ്ങള്‍ക്കു എന്നും പിന്തുണ നല്‍കിവരുന്ന സമീപനമാണ് ബിജെപിയുടെ ഭാഗത്തു നിന്നുമുളളത്. എന്തിന്റെ പേരിലായാലും ക്ഷേത്രനടയില്‍ കയറി പോലീസ് കാണിച്ച പരിശോധന അക്ഷന്തവ്യമായ തെറ്റാണെന്നും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധത്തിനു ബിജെപി തയ്യാറാകുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി.പി.രാജീവന് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: