പാനൂര്‍: ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും പണംവെച്ചു ശീട്ടുകളിക്കുന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 40000 ത്തിന്റെ പുത്തന്‍ നോട്ടടക്കം 48,260 രൂപ പിടികൂടി. സിപിഎം ക്രിമിനല്‍ നേതാവും കൊലകേസ്സടക്കം നിരവധി കേസുകളില്‍ പ്രതിയുമായ അരയാക്കൂലിലെ ജന്മീന്റെവിട ബിജു, താവുപുറത്ത് മോഹനന്, പന്തക്കലിലെ അത്തോളിക്കാട്ടില് സിജേഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി പാനൂര്‍ എസ്ഐ.നിഷിന്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചോതാവൂര്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിനു സമീപത്തു നിന്നുമാണ് ശീട്ടുകളി സംഘത്തെ പിടിച്ചത്. അരയാക്കൂല്‍ ഭാഗത്ത് പണം വെച്ചു ചീട്ടുകളിക്കുന്ന സംഘങ്ങളെ നിയന്ത്രിക്കുന്നതും നേതൃത്വം നല്‍കുന്നതും ബിജുവാണ്. കുഴല്‍പണം അപഹരിച്ചും കൊളളപ്പലിശയ്ക്കു പണം നല്‍കിയും വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ബിജുവിനെയും സംഘത്തെയും സിപിഎം നേതൃത്വം സംരക്ഷിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: