Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസ് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 09:06 pm IST
inAlappuzha

ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസിനായി ഹരിപ്പാട് ടൗണില്‍ ഏഴ് നിലയുള്ള കുറ്റന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ് കായംകുളത്തേക്ക് മാറ്റാന്‍ വീണ്ടും നീക്കം. ഇതിനെതിരെ ഇന്ന് കാര്‍ത്തികപ്പള്ളി താലൂക്കില്‍ ബിജെപിയും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്നലെ ബിജെപിയും യുഡിഎഫും താലൂക്ക് ഓഫീസ് ഉപരോധിച്ചു. കായംകുളം കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷന് സമീപമുള്ള സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ മുറികള്‍ ഒഴിഞ്ഞ് കിടക്കുന്നു എന്ന ന്യായീകരണത്തിന്റെ ചുവട് പിടിച്ചാണ് താലൂക്ക് ഓഫീസ് മാറ്റാന്‍ ശ്രമിക്കുന്നത്.

അതേ സമയം ഈ നീക്കത്തിന് പിന്നില്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ രാഷ്‌ട്രീയക്കളി വ്യക്തമാണ്. അമ്പലപ്പുഴ, കായംകുളം നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ ഇടപെടലുകളാണ് ഇതിനു പിന്നില്‍. സാംസ്‌ക്കാരിക പൈതൃകം കൊണ്ട് സമ്പന്നമായ ഹരിപ്പാട് ക്ഷേത്ര നഗരത്തിന് താലൂക്ക് ഹെഡ് ക്വോര്‍ട്ടേഴ്‌സ് പദവി ലഭിച്ചിട്ട് രണ്ട് നൂറ്റാണ്ട് കഴിഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ വാടക കെട്ടിടത്തിലാണെന്ന ദുസ്ഥിതിയെ മറികടക്കാനാണ് രാജകീയ പ്രൗഢിയോടുകൂടി നിലനിന്നിരുന്ന പഴയ കെട്ടിടം പൊളിച്ച് അവിടെ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം തുടങ്ങിയത്.

2013 നവംബറിലാണ് താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. കെട്ടിടം ഉടമ പ്രതിമാസം 40,000 രൂപ വാടകയായി ആവശ്യപ്പെട്ടുവെങ്കിലും 28,000 രൂപയാണ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തത്. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വാടകയിനത്തില്‍ ഒരു പൈസപോലും കെട്ടിടം ഉടമയ്‌ക്ക് ലഭിച്ചിട്ടില്ല.

നിലവില്‍ സര്‍ക്കാരിന്റെ കെട്ടിടങ്ങള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ വാടക കെട്ടിടത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് ഒബ്ജക്ഷനായി ഉയര്‍ത്തിയെന്ന് കാണിച്ചാണ് ഇപ്പോള്‍ അടിയന്തിരമായി താലൂക്ക് ഓഫീസ് കൊണ്ടുപോകാന്‍ ശ്രമം തുടങ്ങിയത്. ഏതാനും ഫയലുകളുടെ കെട്ടുകള്‍ കായംകുളത്തേക്ക് മാറ്റിയതായും സൂചനയുണ്ട്. ഹരിപ്പാട് സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഈ അവസ്ഥയില്‍ കായംകുളത്തേക്കുള്ള മാറ്റത്തില്‍ ദുരൂഹതകള്‍ ഏറെയാണ്. ഫര്‍ണിച്ചറുകളും ഫയലുകളും കായംകുളത്തേക്ക് മാറ്റുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും ഏഴ് ലക്ഷം രൂപയോളം ചെലവുകള്‍ പ്രതീക്ഷിക്കുന്നു.

പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ ഈ പണം പാഴാകും. ഹരിപ്പാട്ട് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്ന ആരോപണം ഉയരുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയുടെ പുറത്താണ് താലൂക്കോഫീസ് കായംകുളത്തേക്ക് കൊണ്ടുപോകാന്‍ നീക്കം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ഭരണകാലത്ത് ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിക്കുന്ന വേളയില്‍ സ്റ്റേഷന്‍ കായംകുളത്തേക്ക് മാറ്റാനുള്ള ശ്രമത്തില്‍ എല്‍ഡിഎഫ് സമരവുമായി രംഗത്ത് വന്നിരുന്നു.

എന്നാല്‍ താലൂക്ക് ഓഫീസ് കായംകുളത്തേക്ക് മാറ്റാനുള്ള നീക്കത്തില്‍ എല്‍ഡിഎഫിന്റെ ഹരിപ്പാട് നേതൃത്വത്തിന്റെ മൗനം അവരുടെ കച്ചവട രാഷ്‌ട്രീയമാണെന്ന് ആരോപണവും ഉയരുന്നു. വരും ദിവസങ്ങളില്‍ ഹരിപ്പാട്ട് ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.