പിലാത്തറ: കുഞ്ഞിമംഗലം പള്ളിക്കോല്‍ പൂമാല ഭഗവതി ക്ഷേത്രം (കണ്ടംകുളങ്ങര) പാട്ടുല്സവം 26 മുതല്‍ 29 വരെ നടക്കും. 26ന് വൈകിട്ട് 4 മണിക്ക് തിരുമുല്ക്കാഴ്ച, 6 മണിക്ക് പാട്ടിനിരിക്കല്‍, രാത്രി 8ന് നൃത്ത സന്ധ്യ എന്നിവ നടക്കും. 27ന് രാത്രി 7 മണിക്ക് തിരുവാതിര, 8ന് വിസ്മയം-ഇന്ദ്രജാലം, 28ന് രാത്രി 8ന് മിന്നാമിനുങ്ങ്-വില്‍ക്കലാമേള എന്നിവയുണ്ടാകും. 29ന് നാഗത്തില്‍ പാട്ട്, മരക്കലപ്പാട്ട്, 12 മണിക്ക് അന്നദാനം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: