തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ മണ്ഡലകാല സമാപനത്തോടനുബന്ധിച്ച് 26ന് സര്‍വ്വൈശ്വര്യ പൂജയും വൈകു. 6.30ന് ഭജന്‍ സന്ധ്യയും നടക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10 മണിമുതല്‍ വൈകുന്നേരം വരെ ഏകദിന പഠന ക്ലാസും നടക്കുന്നതാണ്. ദൈവദശകം ക്ഷേത്ര പ്രതിഷ്ഠാ സങ്കല്പവും ക്ഷേത്രചാരങ്ങളും, ശിവാഷ്ടോത്തരശതം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന ക്ലാസ് പറവൂര്‍ ജ്യോതിസ് നേതൃത്വം നല്‍കും. ക്ലാസില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഏല്ലാ മാസവും ചതയദിനത്തില്‍ ഗുരുകൃതികളുടെ പാരായണവും പഠനവും ഗുരുപൂജയും നടക്കുന്നതാണ്. ജനുവരി മുതല്‍ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 6.30 മുതല്‍ 8 മണി വരെ ഗുരുദേവ കൃതികളുടെ പഠനം ഉണ്ടായിരിക്കും. പഠന ക്ലാസില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 0490 2342341 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വാര്‍ത്താ സമ്മേളനത്തില്‍ കെ.രാധ, സോഫി വാസുദേവന്‍, സീതാരാഘവന്, രമാഭായി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: