കൂത്തുപറമ്പ്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബ്ബറിന്റെ വില ഉയര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് വിദേശ മാര്‍ക്കറ്റ് വില ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള് ഏറെറടുത്ത് നടപ്പിലാക്കണമെന്ന് തലശേരി അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ദേവസ്വ കൊങ്ങോല അദ്ധ്യക്ഷത വഹിച്ചു.അതിരൂപതാ ഡയറക്ടര്‍ ഫാ: ഫ്രാന്‍സീസ് മേച്ചിറാകത്ത് ക്രിസ്തുമസ് സന്ദേശം നല്കി. ജോണി തോമസ് വടക്കേക്കര, സിജോ അമ്പാട്ട്, ഷിജോ നിലയ്ക്കപ്പള്ളി എന്നിവര്‍ പ്രത്യേക സന്ദേശം നല്കി. അഡ്വ: ജോസ് ആന്റണി, ചാക്കോച്ചന് കാരാമയില്‍, ഡേവീസ് ആലങ്ങാടന്‍, അല്‍ഫോന്‍സ് കളപ്പുര, ജോസ് പുഷ്പക്കുന്നേല്‍, ജെയ്സണ്‍ മര്‍ക്കോസ്, ദേവസ്യമുണ്ടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: