Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാവ്യസ്വരൂപത്തിന്റെ വിശ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 07:42 pm IST
inSamskriti

കാവ്യഹേതു

പ്രതിഭ, വ്യുല്‍പത്തി, അഭ്യാസം എന്നിവ ചേര്‍ന്ന ‘കവി നിമിത്ത’മാണ് കാവ്യഹേതുവായി മമ്മടന്‍ (കാവ്യപ്രകാശം) കണ്ടെത്തുന്നത്.

‘ശക്തിര്‍ നിപുണതാ ലോക

ശാസ്ത്ര കാവ്യാദ്യവേക്ഷണാത്

കാവ്യജ്ഞ ശിക്ഷയഭ്യാസ

ഇതിഹേതുസ്തദുദ്ഭവേ”

എന്ന കാരിക അതിന്റെ സൂക്ഷ്മവിചിന്തനത്താല്‍ ശ്രദ്ധേയമാണ്. ‘ശക്തി’ സര്‍ഗശക്തിയായ പ്രതിഭ തന്നെ. ‘കവിത്വബീജം പ്രതിഭതന്നെ’യെന്ന് ‘കാവ്യാലങ്കാര സൂത്ര’ത്തില്‍ വാമനനും വാദിക്കുന്നു. ജന്മാന്തര സംസ്‌കൃതിയാണ് പ്രതിഭയെന്ന് ആചാര്യന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. രുദ്രടനും പ്രതിഭയുടെ പ്രാധാന്യം വെളിവാക്കി ‘ശക്തിര്‍വ്യുല്‍പത്തിരഭ്യാസ’ എന്ന് നിര്‍വചിക്കുകയാണ്. പ്രതിഭയെ കാരയിത്രിയെന്നും ഭാവയിത്രിയെന്നും വിഭജിക്കുകയാണ് രാജശേഖരന്‍. കവി പ്രതിഭ ഒന്നുമാത്രമാണ് കാവ്യകാരണമായി ജഗന്നാഥന്‍ ‘രസഗംഗാധര’ത്തില്‍ രേഖപ്പെടുത്തുക. ഭട്ടതൗതനാകട്ടെ (കാവ്യകൗതുകം) പ്രതിഭയെ പ്രജ്ഞയുമായി ബന്ധപ്പെടുത്തുന്നു. അപൂര്‍വവസ്തു നിര്‍മാണക്ഷമമായ പ്രജ്ഞയാണ് പ്രതിഭയെന്ന് അഭിനവഗുപ്തന്‍ സിദ്ധാന്തിക്കുന്നു. മഹിമഭട്ടന്‍ ശിവന്റെ മൂന്നാംകണ്ണായി പ്രതിഭയെ പ്രതീകവല്‍ക്കരിക്കുകയാണ്.

”നൈസര്‍ഗ്ഗികീ ച പ്രതിഭ

ശ്രുതം ച ബഹുനിര്‍മലം

അമന്ദശ്ചാഭിയോഗസ്യാഃ

കാരണം കാവ്യസമ്പദഃ”

എന്ന് ആചാര്യദണ്ഡി കാവ്യാദര്‍ശത്തില്‍ ദര്‍ശനമൊരുക്കുന്നു. നൈസര്‍ഗികമായ പ്രതിഭ, വ്യുല്‍പത്തി, അമന്ദമായ അഭ്യാസം എന്നിവ കാവ്യസമ്പത്തിന് ഹേതുവാണെന്ന് വിവേചിച്ചറിയുകയാണ് ആചാര്യന്‍. അന്തര്‍ജ്ഞാനത്തിന്റെയും അഗാധമായ അനുഭവാനുഭൂതിയുടെയും സാംസ്‌കാരികദര്‍ശനങ്ങളുടെയും ആവിഷ്‌കാരമാണ് കവിതയായി ഉത്ഭവംകൊള്ളുന്നത് എന്നാണ് ഭാരതീയാചാര്യന്മാരുടെ നിഗമനം. കാവ്യരൂപ പ്രഭവം രസാനുഭവമേഖലയിലാണെന്ന് മീമാംസകര്‍ നിരീക്ഷിക്കുന്നു. കാവ്യഹേതുവിന്റെ സങ്കീര്‍ണവും വിശദീഭൂതവുമായ അടിവേരുകള്‍ അന്വേഷിച്ച് കവിയും സഹൃദയനും വന്നെത്തുന്ന ദര്‍ശന സംസ്‌കൃതി ഭാരതീയമായ ഏകസത്തയെ കുറിക്കുന്നു.

കാവ്യപ്രയോജനം

യശസ്സ്, ധനം, വിശ്വവിജ്ഞാനം, മംഗളം, പരമാനുഭൂതി, ഉപദേശം എന്നിവയാണ് കാവ്യപ്രയോജനമായി മമ്മടന്‍ ഗണിക്കുന്നത്.

”കാവ്യം യശസേളര്‍ത്ഥകൃതേ

വ്യവഹാരവിദേ ശിവേതരക്ഷതയേ

സദ്യ പര നിര്‍വൃതയേ

കാന്താസമ്മിതതയോപദേശയുജേ”

എന്ന് ‘കാവ്യപ്രകാശ’ത്തില്‍ ആചാര്യന്‍ കാരിക ചമയ്‌ക്കുന്നു. ഹിതോപദേശവും വിശ്രാന്തിയും നാട്യഫലമായെണ്ണുന്ന ഭരതന്റെ വീക്ഷണം ഇവിടെ സ്മരണീയമാണ്. ഭാമഹനും ദണ്ഡിയും വാമനനും ആനന്ദവര്‍ദ്ധനനും കുന്തകനും വിശ്വനാഥനും രുദ്രടനും മഹിമഭട്ടനും കാവ്യഫലത്തെ അന്വേഷിച്ച് വിവിധ സിദ്ധാന്തരാശിക്ക് ജന്മം നല്‍കിയവരാണ്. സഹൃദയഹൃദയപ്രീതിയാണ് കാവ്യപ്രയോജനമായി ആനന്ദവര്‍ദ്ധനന്‍ രേഖപ്പെടുത്തുന്നത്.

”ധര്‍മ്മാര്‍ത്ഥ കാമ മോക്ഷേഷു

വൈചക്ഷണ്യം കലാസുച

പ്രീതിം കരോതി കീര്‍ത്തിം ച

സാധു കാവ്യ നിബന്ധനം”

വാഗീശ്വരിയുടെ സാഫല്യമായി കവിതയെ ദര്‍ശിക്കുന്ന ഭാമഹന്‍ ധര്‍മാര്‍ത്ഥകാമമോക്ഷമായ പുരുഷാര്‍ത്ഥത്തിലും കലയിലും വിചക്ഷണതയരുളുകയാണ് കാവ്യധര്‍മമെന്ന് ‘കാവ്യാലങ്കാര’ത്തില്‍ കണ്ടെത്തുന്നു.

കവിത ലോകപ്രകാശമെന്നെണ്ണുന്ന ദണ്ഡി സര്‍വകാലത്തെയും സമന്വയിപ്പിക്കുകയാണ് കാവ്യപ്രയോജനമായി കരുതുന്നത്. ചരിത്രസങ്കല്‍പ വീക്ഷണങ്ങള്‍ക്ക് അനശ്വരത പകരുകയാണ് കവിതയെന്ന് ആചാര്യന്‍ പറയുന്നു. സത്കാവ്യം പ്രീതിക്കും കീര്‍ത്തിക്കും കാരണമാവുക നിമിത്തം ദൃഷ്ടാര്‍ത്ഥവും അദൃഷ്ടാര്‍ത്ഥവുമാണെന്ന് വാമനന്‍ സങ്കല്‍പ്പിക്കുന്നുണ്ട്. കുന്തകനും വിശ്വനാഥനും പുരുഷാര്‍ത്ഥംതന്നെയാണ് കാവ്യപ്രയോജനമെന്ന് നിസ്സംശയം രേഖപ്പെടുത്തുകയായിരുന്നു. വിധിനിഷേധങ്ങളുടെ ബോധപ്രകാശനമാണ് കാവ്യപ്രയോജനമെന്ന് ചൂണ്ടിക്കാട്ടുന്ന മഹിമഭട്ടനും, കവി അര്‍ത്ഥവും അനര്‍ത്ഥോപശമവും കാവ്യത്തിലൂടെ നേടുന്നുവെന്ന് വീക്ഷിക്കുന്ന രുദ്രടനും കാവ്യാത്മാവിന്റെ സാംസ്‌കാരിക പ്രകാശത്തെ സ്പര്‍ശിക്കാതെ പോകുന്നു. ആഹ്ലാദവും ഗുരുരാജദേവതാ പ്രസാദവും കാവ്യത്തിന്റെ ഉപലബ്ധിയായി ജഗന്നാഥാചാര്യന്‍ സൂചിപ്പിക്കുന്നുണ്ട്. മനസ്സിന്റെ സംസ്‌കാര പ്രതിഷ്ഠയാണ് കാവ്യപ്രയോജനമെന്ന് വാല്മീകി രാമായണ കാവ്യത്തിലൂടെ സിദ്ധാന്തിക്കുകയാണ്. രാമായണ കാവ്യം ലവകുശന്മാര്‍ വായിച്ചുകേട്ടാണ് രാമന്‍ സ്വയം പൂര്‍ണമനുഷ്യനിലേക്കുയരുന്നത്. നൈമിശാരണ്യത്തിലെ അശ്വമേധരംഗം ധ്വന്യാത്മകമായി ഈ സത്യം അനശ്വരതയില്‍ അടയാളപ്പെടുത്തുന്നു.

സാഹിത്യത്തിന്റെ മാനവിക പ്രഭവത്തെയും സാംസ്‌കാരിക മൂല്യസങ്കല്‍പ്പത്തെയും കാലാതീതമായി സിദ്ധാന്തിക്കുകയായിരുന്നു ഭാരതീയ കാവ്യമീമാംസകന്മാര്‍. ധൈഷണിക പ്രഭാവത്തോടെ യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പശ്ചാത്തലത്തില്‍ കാവ്യശാസ്ത്രത്തെ സൂക്ഷ്മനിര്‍ണയം ചെയ്യുകയായിരുന്നു ആചാര്യന്മാര്‍. രസം, ധ്വനി, വക്രോക്തി, അനുമാനം, ഔചിത്യം, രീതി, അലങ്കാരം എന്നീ സിദ്ധാന്ത മാര്‍ഗ്ഗം വിരചിക്കുകയായിരുന്നു.

നാളെ: രസചിന്തകളുടെ ജ്ഞാനപഥങ്ങള്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.