വാഷിങ്‌ടെണ്‍: ദക്ഷിണ ചൈനാക്കടലില്‍ അമേരിക്ക വിന്യസിച്ചിരുന്ന ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചെടുത്ത സംഭവത്തില്‍ ഇരു രാജ്യങ്ങളും അകലുന്നു.ആളില്ലാ അന്തര്‍ വാഹിനി ചൈനീസ് നാവിക സേന പിടിച്ചെടുത്തതോടെയാണ് ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ വഷളായിരിക്കുന്നത്. അതേസമയം അന്തര്‍വാഹിനി തിരികെ വേണമെന്നാവശ്യപ്പെട്ട് അമേരിക്ക രംഗത്തെത്തി.
ദക്ഷിണചൈന കടലില്‍ വിന്യസിച്ചിരുന്ന യുഎസ് അന്തര്‍വാഹിനി ഡിസംബര്‍ 15നാണ് ചൈന പിടിച്ചെടുത്തത്. സമുദ്രത്തിന്റെ ലവണത്വം, ജലത്തിന്റെ ഊഷ്മാവ്, ശബ്ദത്തിന്റെ വേഗത എന്നിവ മനസിലാക്കാനായി അന്താരാഷ്‌ട്ര നിയമപ്രകാരം ഉപയോഗിക്കുന്ന നാവിക വാഹനം ഫിലിപ്പൈന്‍സിലെ സുബിക്ക് ബേയില്‍ നിന്നും അമ്പതു നോട്ടിക്കല്‍ ദൂരത്തു നിന്നും ചൈനീസ്നാ വികസേന കണ്ടുകെട്ടിയതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് പറഞ്ഞു.
സമീപകാലത്തെ ആദ്യസംഭവമാണിതെന്നും ചൈനയുടേതു നിയമവിരുദ്ധമായ നടപടിയാണെന്നും പീറ്റര്‍ കുക്ക് ആരോപിച്ചു.
അന്തര്‍വാഹിനി തിരികെയാവശ്യപ്പെട്ട് ബൗഡിച്ച് കപ്പലില്‍നിന്ന് പിആര്‍സിയിലേക്ക് സന്ദേശം അയച്ചിരുന്നു. എന്നാല്‍ അത് നിരസിക്കപ്പെട്ടു. ദക്ഷിണചൈനക്കടലിന്റെ അവകാശത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണു ചൈനയുടെ നടപടി.
















