കണ്ണൂര്‍: 1971 ലെ ഭാരത-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ഭാരതത്തിനുണ്ടായ വിജയത്തിന്റെ 45-ാം വാര്‍ഷിക ദിനമായ ഇന്ന് പൂര്‍വ്വ സൈനിക സേവാപരിഷത്തിന്റെ നേതൃത്വത്തില്‍ കണ്ണൂരിലെ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് തെക്കിബസാറിലെ ഗുരുമന്ദിരത്തില്‍ അനുസ്മരണ യോഗവും ചേരും. യോഗത്തില്‍ റിയര്‍ അഡ്മിറല്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ രാഹുല്‍ ഭാസ്‌ക്കര്‍ ഡിജിറ്റല്‍ ഇന്‍ഡ്യയുടെ ഭാഗമായ പുതിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ക്ലാസെടുക്കും. പ്രൊഫ.അഡ്വ.സി.വി.നാരായണന്‍, കെ.ടി.രാധാകൃഷ്ണന്‍, സാവിത്രി മോഹന്‍ എന്നിവര്‍ സംസാരിക്കും. പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന പ്രസിഡണ്ട് കേണല്‍ രാംദാസ് അധ്യക്ഷത വഹിക്കും.
















