കൂത്തുപറമ്പ്: ആയിത്തറ മമ്പറത്തെ സിപിഎം നേതാവിന്റെ വീടിന് നേരെ നടന്ന അക്രമവുമായി ബിജെപി-ആര്‍എസ്എസ് ഉള്‍പ്പെടെയുളള സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ കരുതിക്കൂട്ടി കുഴപ്പങ്ങളുണ്ടാക്കാനുളള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് അക്രമമെന്നും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
















