പള്ളിക്കുന്ന്: പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പരിപാടിയുടെ ഭാഗമായി ഗ്രീന്‍ കണ്ണൂര്‍ പദ്ധതിയുടെയും പള്ളിക്കുന്ന് രാധാ വിലാസം യുപി സ്‌കൂള്‍ ‘ഇള’ ഹരിതസേനയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള തുണിസഞ്ചി വിതരണ ഉദ്ഘാടനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി.കെ.വവസന്ത നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.പി.രാജശ്രീ, വി.വി.രമ, യു.കെ.ദിവാകരന്‍, പി.വി.സിന്ധു, പി.സജീവന്‍ എന്നിവര്‍ പങ്കെടുത്തു.
















