കണ്ണൂര്‍: സംസ്ഥാനത്ത് ബ്യൂട്ടിപാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേരള ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ (സിഐടിയു) നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും ഇവര്‍ പറഞ്ഞു. ബ്യൂട്ടീഷന്‍ മേഖലയില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്നതിനെതിരെ നടപടിയെടുക്കണം. ഇത് മേഖലയെ ദുര്‍ബലപ്പെടുത്തും. ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കുക കോസ്‌മെറ്റിക്‌സുകളുടെ നിലവാരം,സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്താന്‍ നടപടിയെടുക്കണം, വാണിജ്യ നികുതി വകുപ്പില്‍ നിന്നും ബ്യൂട്ടിപാര്‍ലറുകള്‍ക്ക് നേരെയുളള നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആര്യനാട് മോഹനന്‍, വിജയന്‍, സുധാശശിധരന്‍, സേതുലക്ഷ്മി, സി.ടി.സിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.
















