അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍ക്കും മകള്‍ക്കും ഓട്ടോഡ്രൈവര്‍ക്കും പരിക്കേറ്റു. പള്ളുരുത്തി നഗരസഭാ കൗണ്‍സിലര്‍ ഹേമാ പ്രഹ്ലാദന്‍, മകള്‍ ഹരിത (19) എന്നിവര്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍ അമ്പലപ്പുഴ കോമന പുതുവല്‍ വിപിന്‍ദാസി(26)നുമാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഏഴുമണിയോടെ കരുമാടിയിലായിരുന്നു അപകടം. ചക്കുളത്തുകാവില്‍ പൊങ്കാലയ്‌ക്കു പോകാനായി ഹേമയും മകള്‍ ഹരിതയും രാവിലെ അമ്പലപ്പുഴയിലെത്തി ഓട്ടോറിക്ഷയില്‍ ചക്കുളത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഹരിതയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേസിപ്പിച്ചു. ഹേമ, വിപിന്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
















