ന്യൂദല്‍ഹി: വര്‍ധ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രാ, തമിഴ്‌നാട് തീര്‍ങ്ങളില്‍ ആഞ്ഞ് വീശും. കാറ്റിന്റെ വേഗം വര്‍ദ്ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 100 മുതല്‍ 120 കിലോമിറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം.
നെല്ലൂരിനും ചെന്നൈയ്‌ക്കും ഇടയിലൂടെയാണ് കാറ്റ് കടന്നു പോവുക. അതീവ ജാഗ്രത ആവശ്യമുള്ള കാറ്റിന്റെ ഗണത്തിലാണ് വര്‍ധ ചുഴലിക്കാറ്റിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ 15 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴയും പെയ്യാന്‍ സാധ്യതയുണ്ട്. കനത്ത ജാഗ്രതയാണ് ചെന്നൈയിലും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാവികസേനയുടെ രണ്ട് യൂണിറ്റുകള്‍ ചെന്നൈയിലും നാല് യൂണിറ്റുകള്‍ ബംഗളുരുവിലും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ കടലില്‍ 450 കിലോമീറ്റര്‍ അകലെയാണ് കൊടുങ്കാറ്റ്. ജാഗ്രതാനിര്‍ദ്ദേശത്തിന്റെ ഭാഗമായി 1500ഓളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അഞ്ച് ടീമുകള്‍ ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്തുണ്ടെന്നും അധികൃതര്‍ അറിയിച്ചു
ഈ സീസണിലെ മൂന്നാമത്തെ കൊടുങ്കാറ്റാണ് വര്‍ധ.
















