Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതി: സോണിയ കുടുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2016, 04:14 am IST
in India

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ സിബിഐ അന്വേഷണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയയിലേക്ക്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസിനെതിരെ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി നല്‍കിയ മൊഴി വിരല്‍ ചൂണ്ടുന്നത് ‘സൂപ്പര്‍ പ്രധാനമന്ത്രി’യായിരുന്ന സോണിയയുടെ പങ്ക്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് ത്യാഗിയുടെ മൊഴി.

മന്‍മോഹനാണ് പ്രധാനമന്ത്രിയെങ്കിലും യുപിഎ സര്‍ക്കാരില്‍ അന്തിമ തീരുമാനം സോണിയയുടേതായിരുന്നു. ദേശീയ ഉപദേശക സമിതി രൂപീകരിച്ച് സര്‍ക്കാരിനെ നിയന്ത്രിച്ച സോണിയ മന്‍മോഹനെ ‘പാവ പ്രധാനമന്ത്രി’യാക്കി. സോണിയയുടെ അനുവാദത്തിന് ശേഷമാണ് പ്രധാന ഫയലുകളില്‍ മന്‍മോഹന്‍ ഒപ്പിടാറെന്നതും പരസ്യമാണ്. കമ്പനിക്കനുകൂലമായി തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചെന്ന വെളിപ്പെടുത്തല്‍ അതിനാല്‍ മന്‍മോഹനെ നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷയെയാണ് പ്രതിക്കൂട്ടിലാക്കുന്നത്.

അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സോണിയക്കെതിരെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. കമ്പനിക്കെതിരെ ഇറ്റലിയിലുണ്ടായ കേസില്‍ മിലാനിലെ അപ്പീല്‍ കോടതി പുറപ്പെടുവിച്ച വിധിയില്‍ യുപിഎ അധ്യക്ഷ കൂടിയായിരുന്ന സോണിയയെക്കുറിച്ച് പരാമര്‍ശമുണ്ട്. 225 പേജുള്ള വിധിന്യായത്തില്‍ നാല് തവണയാണ് സോണിയ പരാമര്‍ശിക്കപ്പെട്ടത്.

വിചാരണക്കിടെ ഇടനിലക്കാരനായ ഗൈഡോ ഹാഷ്‌കെ സോണിയ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കളെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞിരുന്നു. സോണിയയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേല്‍ കോഴ വാങ്ങിയതായും ആരോപണമുണ്ട്. ഇടനിലക്കാരായ ഗൈഡോ ഹാഷ്‌കെ, ക്രിസ്ത്യന്‍ മിഷേല്‍ എന്നിവര്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് കോഴപ്പണം വീതിച്ചു നല്‍കിയത് വ്യക്തമാക്കുന്ന കൈപ്പടയിലെഴുതിയ കുറിപ്പ് ഇറ്റാലിയന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ എപി എന്നയാള്‍ മൂന്ന് മില്യണ്‍ കൈപ്പറ്റിയതായി പരാമര്‍ശമുണ്ട്.

എപി അഹമ്മദ് പട്ടേലെന്നാണ് ആരോപണം. ഇത് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചോദിച്ചപ്പോള്‍ നിഷേധിക്കാതെ, അറിയില്ലെന്നായിരുന്നു ഗൈഡോ ഹാഷ്‌കെയുടെ മറുപടി. പട്ടികയില്‍ കുടുംബം എന്ന് പരാമര്‍ശിച്ചത് ത്യാഗിയുടെ കുടുംബമെന്നാണ് ഗൈഡോ മറുപടി നല്‍കിയതെങ്കിലും നെഹ്‌റു കുടുംബമാണെന്നും ആരോപണമുയര്‍ന്നു.

‘സോണിയ ഡ്രൈവിങ് ഫോഴ്‌സ്’

അഗസ്ത വെസ്റ്റ്‌ലാന്റിന്റെ ഇന്ത്യാ വിഭാഗം തലവന്‍ പീറ്റര്‍ ഹുലെറ്റിന് 2008 മാര്‍ച്ച് 15ന് ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേല്‍ അയച്ച കത്തില്‍ പ്രേരണാ ശക്തി (ഡ്രൈവിംഗ് ഫോഴ്‌സ്) എന്നാണ് സോണിയയെ വിശേഷിപ്പിക്കുന്നത്. കരാര്‍ ലഭിക്കാന്‍ സോണിയയുടെ അടുപ്പക്കാരായ ഏഴ് കോണ്‍ഗ്രസ് നേതാക്കളെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ വഴി ലക്ഷ്യമിടണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.

മന്‍മോഹന്‍ സിംഗ്, അഹ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, എം.വീരപ്പ മൊയ്‌ലി, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, എം.കെ. നാരായണന്‍, വിനയ് സിംഗ് എന്നീ സോണിയയുടെ അടുപ്പക്കാരെ ഉന്നമിടാനാണ് ആവശ്യപ്പെട്ടത്. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട കരാറിന് പാര്‍ട്ടി അധ്യക്ഷയെയും അടുപ്പക്കാരെയും വലവീശുന്നത് എന്തിനെന്നാണ് സംശയമുയരുന്നത്. കത്ത് ഇറ്റാലിയന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ മൗനാനുവാദത്തോടെയാണ് കരാര്‍ നടപ്പാക്കിയത്. അഴിമതി നടന്നതായും കോഴപ്പണം ഒഴുകിയതായും കുമ്പസാരിച്ചാണ് ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

മന്‍മോഹനെയും ആന്റണിയെയും ചോദ്യം ചെയ്‌തേക്കും

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയെയും സിബിഐ ചോദ്യം ചെയ്‌തേക്കും.

മന്‍മോഹന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍, ദേശീയ സുരക്ഷാ മുന്‍ ഉദേഷ്ടാവ് എം.കെ. നാരായണന്‍, സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ, മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ സലിം അലി എന്നിവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനാലാണ് കരാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്നും ആന്റണിക്ക് എല്ലാം അറിയാമായിരുന്നുവെന്നും അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി സിബിഐക്ക് മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പുതിയ വാര്‍ത്തകള്‍

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.