ഇരിട്ടി: 14, 15 തീയതികളില്‍ സെക്രട്ടറിയേറ്റിനുമുന്പില്‍ നടത്തുന്ന ധര്‍ണ്ണാ സമരത്തിനു ഇന്ത്യന്‍ നഴ്‌സസ് പാരന്റ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാതല യോഗം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വയ്‌പയെടുത്തവര്‍ക്ക് സ്ഥിരം ജോലിയോ മെച്ചപ്പെട്ട വരുമാനമോ ലഭിക്കാത്ത സാഹചര്യത്തില്‍ ജപ്തി നടപടികളില്‍ നിന്നും കോടതി കേസ്സുകളില്‍ നിന്നും വിദ്യാര്‍ഥികളേയും രക്ഷിതാക്കളെയും സംരക്ഷിക്കാന്‍ ഗവ.ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഇരിട്ടിയില്‍ വിപുലമായ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തുവാനായി സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തില്‍ കെ,സി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.സുരേന്ദ്രനാഥ്, ജില്ലാ പ്രസിഡന്റ് ജോസ് പുഷ്പക്കുന്നേല്‍, മേരി അബ്രഹാം, ജിതിന്‍ തോമസ്, പി.കെ.രവി, എന്‍.പി.ചാക്കോ, എം.ജി.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
















