പാനൂര്‍: ഓരോ പൗരന്മാരുടെയും അവകാശങ്ങള്‍ മാനിക്കപെടുമ്പോഴാണ് ഒരു സമൂഹം പുരോഗതി നേടിയെന്ന് പറയാനാവൂമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി പറഞ്ഞു. കല്ലിക്കണ്ടി എന്‍എഎം കോളജ് എന്‍സിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യു ജി സി മനുഷ്യാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഗാന്ധിയന്‍ ആദര്‍ശം ഉയര്‍ത്തി പിടിച്ച് പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ.മുസ്തഫ അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ കെ.കെ.മുഹമ്മദ്, പഞ്ചായത്ത് മെമ്പര്‍ സമീര്‍ പറമ്പത്ത്, എന്‍സിസി ഓഫീസര്‍ ലഫ്ന്റനന്റ് എ.പി.ഷമീര്‍, ഡോ. എം.കെ.മധുസൂധനന്‍, വി.പി.ചാത്തു മാസ്റ്റര്‍, പി.കെ.പ്രവീണ്‍, യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ജമാല്‍, മുഹമ്മദ് എ എന്നിവര്‍ പ്രസംഗിച്ചു.
















