സൂറത്ത്: മഹാരാഷ്‌ട്രയില്‍ നിന്നും ഗുജറാത്തിലേക്ക് കാറില്‍ പുതിയ 2000ന്റെ നോട്ടുകള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ നാലംഗ സംഘം സൂറത്തില്‍ പിടിയില്‍. 76 ലക്ഷം രൂപയാണ് കാര്‍ ഉപയോഗിച്ച് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. അറസ്റ്റിലായവരില്‍ ഒരാള്‍ സ്ത്രീയാണ്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞദിവസം ചെന്നൈയില്‍ നിന്ന് 106 കോടിയുടെ കറന്‍സി പിടിച്ചെടുത്തു. ഇതില്‍ ഭൂരിഭാഗവും 500ന്റേയും 1000ന്റേയും പഴയ നോട്ടുകളായിരുന്നു. അതേസമയം നോട്ടു പിന്‍വലിക്കലിനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തെരച്ചിലില്‍ 125 കിലോ സ്വര്‍ണ്ണവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
















