ഛത്തീസ്ഗഢ്: പഞ്ചാബില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ 12 അധ്യാപകര്‍ മരിച്ചു. ഫസില്‍ക ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുമായി പോയ വാനാണ് അപകടത്തില്‍ പെട്ടത്.
കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് എതിരെ വന്ന വാഹനം ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അപകടസമയത്ത് 15 അധ്യാപകര്‍ വാനില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.
















