Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുത്തലാക്ക് ക്രൂരം നിയമവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 11:57 pm IST
in India

ന്യൂദല്‍ഹി: ഇസ്ലാമിലെ മൂന്ന് തവണ തലാക്ക് ചൊല്ലിയുള്ള വിവാഹമോചന രീതി നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുത്തലാക്ക് ഭരണഘടനാവിരുദ്ധവും ക്രൂരവും പൈശാചികവുമാണ്. മുത്തലാക്കിലൂടെ മുസ്ലിം പുരുഷന്മാര്‍ അനിയന്ത്രിതവും ഏകപക്ഷീയവുമായ അധികാരം അനുഭവിക്കുന്നു. വിധിയില്‍ കോടതി വ്യക്തമാക്കി. മുത്തലാക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ മുത്തലാക്ക് നിരോധിക്കുന്നത് മതസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരാണെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്. വിഷയം സജീവ ചര്‍ച്ചയായിരിക്കെയാണ് ഹൈക്കോടതി വിധി.

മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെയും വിധിയില്‍ നിശിതമായി വിമര്‍ശിച്ചു. ഭരണഘടനക്ക് മുകളിലല്ല വ്യക്തിനിയമ ബോര്‍ഡെന്ന് കോടതി വ്യക്തമാക്കി. പ്രവാചകനും വിശുദ്ധ ഖുറാനും പറഞ്ഞതിന് വിരുദ്ധമായാണ് ഇന്ത്യയില്‍ മുസ്ലിം വ്യക്തിനിയമം നടപ്പാക്കുന്നത്. സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള അവകാശം സംബന്ധിച്ചും നിയമത്തില്‍ പിശകുണ്ട്. ഒരു മതവിഭാഗത്തിന്റെ വ്യക്തിനിയമവും ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന് മുകളിലല്ല. ജസ്റ്റിസ് സുനില്‍ കുമാര്‍ ദ്വിവേദി വ്യക്തമാക്കി. മുത്തലാക്കിനിരയായ യുവതിയുടെ ഹര്‍ജി തീര്‍പ്പാക്കിയാണ് വിധി.

മുസ്ലിം സ്ത്രീകള്‍ ഈ ക്രൂരത എല്ലാ സമയത്തും സഹിക്കണോയെന്ന ചോദ്യം കോടതിയെ അസ്വസ്ഥമാക്കുന്നു. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ മാത്രം ഒരു രാജ്യത്തെ നിര്‍ണയിക്കില്ല. മനുഷ്യ വികാസവും സ്ത്രീകളെ സമൂഹം പരിഗണിക്കുന്നതും ഇതിന്റെ അളവുകോലാണ്. സാമൂഹ്യ പരിവര്‍ത്തനമാണ് ഭരണഘടനയിലധിഷ്ടഠിതമായ നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. രാജ്യത്തെ വലിയൊരു വിഭാഗമാണ് മുസ്ലിം സമുദായം. മതത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കരുത്. വ്യക്തിനിയമത്തിന്റെ പേരിലുള്ള ലിംഗവിവേചനം രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ താത്പര്യമല്ല. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നതിന് മുത്തലാക്ക് തടസ്സമാണ്. വിവാഹമോചനം നല്ല കാര്യമായല്ല ഖുറാന്‍ കാണുന്നത്. ഒരു തരത്തിലും യോജിച്ചുപോകാനാവില്ലെന്ന് ഇരുവര്‍ക്കും ബോധ്യപ്പെട്ടാല്‍ അവസാന പരിഹാരമെന്ന നിലയില്‍ തലാക്ക് ആകാമെന്നാണ് ഖുറാന്‍ പറയുന്നത്. എല്ലാ മുസ്ലിം വിഭാഗവും ഇത് നടപ്പാക്കുന്നുമില്ല. കോടതി നിരീക്ഷിച്ചു.

മുത്തലാക്കുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഫെയ്‌സ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും മുത്തലാക്കിനിരയായവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മുത്തലാക്കിന്റെ പേരില്‍ സ്ത്രീകളുടെ ജീവിതം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. മുസ്ലിം സമുദായത്തിലെ സ്ത്രീ മുന്നേറ്റത്തിനും വരാനിരിക്കുന്ന സുപ്രീംകോടതി വിധിയെയും സ്വാധീനിക്കുന്നതാണ് അലഹബാദ് ഹൈക്കോടതി ഉത്തരവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.