പോര്‍ട്ട്ബ്ലെയര്‍: കനത്ത മഴയെത്തുടര്‍ന്ന് ആന്‍ഡമാനിലെ ഹേവ്‌ലോക്ക് ദ്വീപുകളില്‍ എണ്ണൂറോളം വിനോദസഞ്ചാരികള്‍ കുടുങ്ങി. ഇവരെ രക്ഷിക്കാനായി നാവികസേനയുടെ മൂന്ന് കപ്പലുകള്‍ പ്രദേശത്തേയ്‌ക്ക് തിരിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികളെ ദ്വീപില്‍ നിന്നും പുറത്ത് എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അധികൃതര്‍ നാവികസേനയുടെ സഹായം തേടുകയായിരുന്നു. തലസ്ഥാനമായ പോര്‍ട്ട്‌ബ്ലെയറില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് വിനോദസഞ്ചാരികള്‍ കുടുങ്ങികിടക്കുന്ന ദ്വീപ്.
















