ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റോഡ്, ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 81 ട്രെയിനുകളാണ് വൈകി ഓടുന്നത്. 21 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എട്ട് വിമാനങ്ങള്‍ വൈകിയാണ് എത്തിച്ചേര്‍ന്നത്. മൂന്നെണ്ണം വഴിതിരിച്ചു വിട്ടു. കൂടാതെ അഞ്ച് ആഭ്യന്തര വിമാനങ്ങളും വൈകിയാണ് എത്തിച്ചേര്‍ന്നത്.
ഉത്തര്‍പ്രദേശിലും കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗതാഗത തടസ്സങ്ങള്‍ നേരിടുന്നുണ്ട്. 25 ഓളം ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കിയത്. ഹിമഗിരി എക്സ്പ്രസ്, അമര്‍നാഥ് എക്സ്പ്രസ്, ത്രിവേണി എക്സ്പ്രസ്, ബിഹാര്‍ സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് സര്‍വീസ് നിര്‍ത്തിയത്. ഇന്‍ഡിഗോയുടെ രണ്ട് വിമാന സര്‍വീസുകളും റദ്ദാക്കി.
മറ്റ് ചില വിമാനങ്ങള്‍ക്കൂടി സര്‍വീസ് റദ്ദാക്കുന്നതായി അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
















